Business

വീണ്ടും വര്‍ധന; കൊറോണ ഭീതിയില്‍ സ്വര്‍ണത്തിന് 'പ്രിയമേറുന്നു'

കഴിഞ്ഞ ദിവസം കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കഴിഞ്ഞ ദിവസം കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ ഉയര്‍ന്ന് 31,120 രൂപയായി. ഗ്രാമിലും ആനുപാതികമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 10 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3890 രൂപയായി.

കഴിഞ്ഞദിവസം ഒറ്റയടിക്ക് പവന് 600 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. 32,000 രൂപ മറികടന്ന് സ്വര്‍ണവില കുതിക്കും എന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ശനിയാഴ്ചയാണ് സ്വര്‍ണവിലയില്‍ ഒരു തിരുത്തല്‍ ഉണ്ടായത്. ഞായറാഴ്ച വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്.

ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്നാണ്് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എംഎല്‍എമാരുടെ രാജാവാകാന്‍ ആരും ശ്രമിക്കേണ്ട, ഇതു യുഡിഎഫാണ്'; ജി സുധാകരന് മറുപടിയുമായി റെജി ചെറിയാന്‍

നവീന്‍ബാബുവിന്റെ മരണം സിബിഐക്ക്, ടിപി കേസില്‍ ഗൂഢാലോചന വാദത്തിന് തെളിവില്ലെന്ന് തിരുവഞ്ചൂര്‍, വാക് പോരുമായി റെജി ചെറിയാനും ജി സുധാകരനും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യര്‍ എംഎല്‍എയ്ക്ക് ഫോണിലൂടെ വധഭീഷണി

'ഉള്‍പ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകള്‍'; അമ്മ ഭരണസമിതി രാജിവെക്കണം! തുറന്ന കത്തുമായി മാല പാര്‍വതി

'മമിതയും നസ്‌ലെനും ഇപ്പോഴും സുഹൃത്തുക്കളാണോ?'; ഏതവനാടാ ഇങ്ങനൊക്കെ സെര്‍ച്ച് ചെയ്യുന്നതെന്ന് താരം

SCROLL FOR NEXT