Business

അപ്‌ഗ്രേഡ് ചെയ്തവര്‍ക്കു ഡാറ്റ നഷ്ടമാവുന്നു?; വിന്‍ഡോസ് 10 ന്റെ പുതിയ പതിപ്പ് വിവാദത്തിലേക്ക്

ഒക്ടോബര്‍ രണ്ടിനാണ് പുതുക്കിയ പതിപ്പ് കമ്പനി പുറത്തിറക്കിയത്. രേഖകളും, ചിത്രങ്ങളുമടക്കം കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന എല്ലാ വിവരങ്ങളും നഷ്ടമായതായി നിരവധിപ്പേര്‍ മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സൈറ്റില

Author : സമകാലിക മലയാളം ഡെസ്ക്

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ന്റെ പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്ത കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കമ്പനി ഇതുവരെയും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നില്ല. അപ്‌ഡേഷനുണ്ടോ എന്ന് തിരഞ്ഞ് ചെന്ന് 10 ലേക്ക് അപ്‌ഗ്രേഡ് ചെയ്ത ഉപയോക്താക്കളാണ് വെട്ടിലായിരിക്കുന്നത്.

ഒക്ടോബര്‍ രണ്ടിനാണ് പുതുക്കിയ പതിപ്പ് കമ്പനി പുറത്തിറക്കിയത്. രേഖകളും, ചിത്രങ്ങളുമടക്കം കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന എല്ലാ വിവരങ്ങളും നഷ്ടമായതായി നിരവധിപ്പേര്‍ മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെങ്കിലും ഔദ്യോഗിക പ്രതികരണത്തിന് മൈക്രോസോഫ്റ്റ് തയ്യാറായിട്ടില്ല. വിന്‍ഡോസ് 10 പുതുക്കി പുറത്തിറക്കുമെന്ന് കഴിഞ്ഞ മാസമാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച് ഒക്ടോബര്‍ രണ്ടിന് 10 പുതുക്കി പുറത്തിറക്കുകയും ചെയ്തിരുന്നു.70 കോടിയോളം കമ്പ്യൂട്ടറുകളില്‍ നിലവില്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !