Business

2.5 കോടിയുടെ ആഡംബര എസ് യുവിയില്‍ കറങ്ങി ഹര്‍ദിക്; സ്വന്തമാക്കിയത് മെഴ്‌സിഡസ് ബെന്‍സ് എഎംജി ശ്രേണിയിലേത്‌

ഏകദേശം 2.5 കോടി രൂപ വിലയുള്ള മെഴ്‌സിഡീസ് ബെന്‍സ് ജി63 എഎംജിയാണ് താരം അടുത്തിടെ സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുത്താണ് ഹര്‍ദിക് പാണ്ഡ്യ ലോകകപ്പിന് ഒരുങ്ങുന്നത്. ക്രിക്കറ്റിന്റെ തിരക്കുകള്‍ക്കിടയില്‍ തന്റെ പുതിയ ആഡംബര എസ് യുവിയില്‍ കറങ്ങുന്ന ഹര്‍ദിക്കിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്. 

ഏകദേശം 2.5 കോടി രൂപ വിലയുള്ള മെഴ്‌സിഡീസ് ബെന്‍സ് ജി63 എഎംജിയാണ് താരം അടുത്തിടെ സ്വന്തമാക്കിയത്. മെറ്റാലിക് സില്‍വര്‍ നിറത്തിലുള്ളതാണ് ഹര്‍ദിക്കിന്റെ പുതിയ എസ് യുവി. ഹര്‍ദിക് തന്റെ പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നില്ല. 

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഹര്‍ദിക്കിന്റെ പുതിയ വാഹനം എന്ന പേരില്‍ ആരാധകരില്‍ ചിലര്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ, ഹര്‍ദിക്കിന്റെ സഹോദരന്‍ ക്രുനാലിന്റെ ഭാര്യയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഹര്‍ദിക് പുതിയ എസ് യുവി ഓടിക്കുന്ന വീഡിയോ പങ്കുവയ്ക്കുന്നത്. 

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വില കൂടിയ എസ് യുവികളില്‍ ഒന്നാണ് ഹര്‍ദിക് സ്വന്തമാക്കിയിരിക്കുന്നത്. പൂജ്യത്തില്‍ നിന്നും 100 കീലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിന് 4.5 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 220 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു