Business

ആമസോണില്‍ വീണ്ടും ഓഫര്‍ പെരുമഴ; 90 ശതമാനം വിലക്കിഴിവ്

ആമസോണിന്റെ സെലിബ്രേഷന്‍ സ്‌പെഷ്യല്‍ വില്‍പന ഒക്ടോബര്‍ 13 മുതല്‍ ആരംഭിയ്ക്കും.

സമകാലിക മലയാളം ഡെസ്ക്

മുംബൈ : ആമസോണില്‍ വീണ്ടും ഓഫറുകളുടെ പെരുമഴ. തെരഞ്ഞടുത്ത സാധനങ്ങള്‍ക്കെല്ലാം 90 % വരെയാണ് വില കിഴിവ്. ആമസോണിന്റെ സെലിബ്രേഷന്‍ സ്‌പെഷ്യല്‍ വില്‍പന ഒക്ടോബര്‍ 13 മുതല്‍ ആരംഭിയ്ക്കും. ആമസോണിന്റെ പുതിയ ഉത്സവ വില്‍പനയില്‍ നിരവധി ബ്രാന്‍ഡുകളുടെ സ്മാര്‍ട് ഫോണുകള്‍, ടിവികള്‍, മറ്റ് ഗാഡ്‌ജെറ്റുകള്‍ എന്നിവയില്‍ വന്‍ ഓഫറുകള്‍ ഉണ്ടാകും. അഞ്ചു ദിവസത്തെ വില്‍പന ഒക്ടോബര്‍ 17 ന് അവസാനിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവ് ഓഫര്‍ ചെയ്യുന്നതിനായി ആമസോണ്‍ ഐസിഐസിഐ ബാങ്കുമായി സഹകരിക്കുന്നുണ്ട്.

ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് 12 മുതല്‍ ആമസോണ്‍ െ്രെപം അംഗങ്ങള്‍ക്ക് ആദ്യം മികച്ച ഡീലുകള്‍ നേടാനാകും.ആമസോണ്‍ 'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെലിബ്രേഷന്‍ സ്‌പെഷ്യല്‍' വില്‍പന ഒക്ടോബര്‍ 13 ന് രാവിലെ 12 മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 17 രാത്രി 11:59 ന് വില്‍പന അവസാനിക്കും.

സ്മാര്‍ട് ഫോണുകളില്‍ 40 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ സൗജന്യ സ്‌ക്രീന്‍ മാറ്റിസ്ഥാപിക്കല്‍, ആവേശകരമായ എക്‌സ്‌ചേഞ്ച് ഓഫറുകള്‍, നോകോസ്റ്റ് ഇഎംഐ എന്നിവയും ലഭിക്കും.ജനപ്രിയ ബ്രാന്‍ഡുകളായ ആപ്പിള്‍, ഷഓമി, വണ്‍പ്ലസ്, സാംസങ്, വിവോ, ഓണര്‍ മുതലായവയില്‍ നിന്നുള്ള ഡീലുകള്‍ ഉണ്ടാകും

വിമന്‍സ് സാരികള്‍, കാഷ്വല്‍ ഷൂകള്‍, വാച്ചുകള്‍, മറ്റ് മുന്‍നിര ബ്രാന്‍ഡുകള്‍, ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ ആമസോണ്‍ ഫാഷനില്‍ 90 ശതമാനം വരെ കിഴിവ് നല്‍കും.വീട്ടുപകരണങ്ങള്‍ക്ക് 60 ശതമാനം വരെ കിഴിവ് നല്‍കും. ഇതോടൊപ്പം ടിവികള്‍ക്ക് നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, സൗജന്യ ഡെലിവറി, ഇന്‍സ്റ്റാളേഷന്‍ എന്നീ സേവനങ്ങളും ലഭിക്കും. എച്ച്പി, കാനന്‍, ബോട്ട്, ലെനോവോ എന്നിവയുള്‍പ്പെടെ 200 ബ്രാന്‍ഡുകളില്‍ നിന്ന് ആമസോണിന് 6,000 ഡീലുകള്‍ ഉണ്ടാകും.

30,000 പ്ലസ് ദൈനംദിന അവശ്യവസ്തുക്കളില്‍ ആമസോണ്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില വാഗ്ദാനം ചെയ്യും.പുസ്തകങ്ങള്‍, ഗെയിമിംഗ്, കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ ആമസോണ്‍ 6000 പ്ലസ് ഡീലുകള്‍ വാഗ്ദാനം ചെയ്യും.എക്കോ, ഫയര്‍ ടിവി, കിന്‍ഡില്‍ എന്നിവയില്‍ ആമസോണ്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇളവ് വാഗ്ദാനം ചെയ്യും.ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെലിബ്രേഷന്‍ സ്‌പെഷ്യല്‍ സെയില്‍ ആമസോണ്‍ ബ്രാന്‍ഡുകളില്‍ 80 ശതമാനം വരെ കിഴിവ് നല്‍കും. ഇതുകൂടാതെ, ആമസോണ്‍ ഉത്സവ വില്‍പനയില്‍ രാജ്യത്തെ ചെറുകിട ബിസിനസ്സുകളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവും വലിയ കിഴിവ് നല്‍കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

അടിമുടി മാറാനൊരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം; മൂന്നാം ഘട്ട പ്രവൃത്തികൾ ഉടൻ പൂർത്തിയാകും

'കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുത്'; പ്രകാശ് രാജിനോട് ദേവനന്ദ

വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ ഇനി ആപ്പ് വഴി, എംവിഡി ലീഡ്സ് വിപുലീകരിക്കുന്നു, സ്‌കാന്‍ ചെയ്ത് യാത്ര

സ്വകാര്യ ഡിറ്റക്ടീവ്, പണം നല്‍കിയാല്‍ ആരുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാം, പരസ്യം നല്‍കിയ ഹാക്കര്‍ അറസ്റ്റിൽ

SCROLL FOR NEXT