

മലപ്പുറം: ഇടതുപക്ഷത്തേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുസ്ലിം ലീഗ് നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണി. മുസ്ലിം ലീഗില്‍ തന്നെ തുടരുമെന്ന് മുന്‍ എംഎല്‍എയായ രണ്ടത്താണി അറിയിച്ചു. ഇന്നലെ രാത്രി പാണക്കാട്ടെത്തി അബ്ബാസ് അലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടത്താണി പാര്‍ട്ടി വിട്ടേക്കുമെന്ന അനിശ്ചിതത്വം നീങ്ങിയത്.
മുനവ്വറലി ശിഹാബ് തങ്ങളുമായും അബ്ദുറഹിമാന്‍ രണ്ടത്താണി കൂടിക്കാഴ്ച നടത്തിയിരുന്നു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട തന്റെ എതിര്‍പ്പുകള്‍ രണ്ടത്താണി ലീഗ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. തിരൂരങ്ങാടിയില്‍ പിഎംഎ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് രണ്ടത്താണിയെ ചൊടിപ്പിച്ചത്.
ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ എതിര്‍പ്പുമായി രംഗത്തു വന്ന അബ്ദുറഹിമാന്‍ രണ്ടത്താണി, പാര്‍ട്ടി വിട്ട് ഇടതു സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. രണ്ടത്താണിയുമായി സിപിഎം നേതാക്കള്‍ ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. താനൂര്‍, തിരൂര്‍ മണ്ഡലങ്ങളാണ് സിപിഎം രണ്ടത്താണിക്ക് ഓഫര്‍ നല്‍കിയിരുന്നത്. രണ്ടത്താണി താല്‍പ്പര്യപ്പെട്ടിരുന്ന തിരൂരങ്ങാടിയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണവുമായി മുന്നോട്ടുപോയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates