Business

ആര്‍ബിഐ നിര്‍ദേശങ്ങള്‍ പാലിച്ചില്ല ; ഐസിഐസിഐ ബാങ്കിന് 58.9 കോടി പിഴ

ഇതാദ്യമായാണ് ഒരു ബാങ്കിന് ഇത്രയും ഭീമമായ തുക റിസര്‍വ് ബാങ്ക് പിഴ ചുമത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി. 58.9 കോടി രൂപയാണ് ആര്‍ബിഐ പിഴ ചുമത്തിയത്. കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ വിധിച്ചത്. 

കടപ്പത്ര വില്‍പ്പനയില്‍ ഐസിഐസിഐ ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍. 2018 മാര്‍ച്ച് 26 ന് ആര്‍ബിഐ പുറപ്പെടുവിച്ച ഉത്തരവിലാണ് പിഴ ചുമത്തിയിട്ടുള്ളത്. ഇതാദ്യമായാണ് ഒരു ബാങ്കിന് ഇത്രയും ഭീമമായ തുക റിസര്‍വ് ബാങ്ക് പിഴ ചുമത്തുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്