Business

ഇനി ആളുമാറി സന്ദേശം അയയ്ക്കുമെന്ന പേടി വേണ്ട: പുതിയ സംവിധാനവുമായി വാട്‌സ്ആപ്

നിലവില്‍ വാട്ആപില്‍ ചിത്രങ്ങള്‍ അയയ്ക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നയാളുടെ പ്രൊഫൈല്‍ ഇമേജ് മാത്രമേ കാണാനാവൂ.

സമകാലിക മലയാളം ഡെസ്ക്

വാട്‌സ്ആപില്‍ ചിത്രങ്ങള്‍ ആളുമാറി അയച്ച് ഉപഭോഗ്താക്കള്‍ ഗുലുമാലു പിടിക്കുന്നത് പതിവാണ്. ഈ അബദ്ധം തടയാനുള്ള പുതിയ ഫീച്ചര്‍ നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് വാട്‌സാപ്പ്. വാട്‌സാപ്പിന്റെ പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ ആണ് പുതിയ സംവിധാനമുള്ളത്. 

ഇതില്‍ ക്യാപ്ഷന്‍ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം ലഭിക്കുന്നയാളുടെ പേര് കാണാന്‍ സാധിക്കും. ഇതുവഴി സന്ദേശം ലഭിക്കുന്നയാള്‍ ആരാണെന്ന് ഒന്നു കൂടി പരിശോധിക്കാനാവും. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ വാട്‌സാപ്പിന്റെ 2.19.173 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പിലുമാണ് ഈ പുതിയ ഫീച്ചര്‍ ഇപ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുക.

നിലവില്‍ വാട്ആപില്‍ ചിത്രങ്ങള്‍ അയയ്ക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നയാളുടെ പ്രൊഫൈല്‍ ഇമേജ് മാത്രമേ കാണാനാവൂ. പുതിയ സംവിധാനം അനുസരിച്ച് ചിത്രങ്ങള്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടിക്കുറിപ്പ് നല്‍കാനുള്ള ഓപ്ഷന്‍ വരും. അതിന് മുകളില്‍ ഇടത് ഭാഗത്തായാണ് സന്ദേശം ലഭിക്കുന്നയാളിന്റെ ചിത്രം കാണുക. ഈ ചിത്രത്തിന് പുറമെ ഇനി  സന്ദേശം ലഭിക്കുന്നയാളുടെ പേരും കാണാം. 

ലഭിക്കുന്ന വിവരം അനുസരിച്ച് ഗ്രൂപ്പ് ചാറ്റിലേക്ക് ചിത്രങ്ങള്‍ അയക്കുമ്പോഴും ഒരാള്‍ക്ക് മാത്രം ചിത്രങ്ങള്‍ അയച്ചുകൊടുക്കുമ്പോഴും സന്ദേശം ലഭിക്കുന്ന ആളുടെ അല്ലെങ്കില്‍ ഗ്രൂപ്പിന്റെ പേര് ഇതുപോലെ കാണാനാവും.  

ഈ ഫീച്ചര്‍ അധികം വൈകാതെ വാട്‌സാപ്പിന്റെ പ്രധാന ആപ്ലിക്കേഷനിലേക്ക് എല്ലാവര്‍ക്കും ലഭ്യമാവും വിധം എത്തിയേക്കുമെന്നാണ് വിവരം. വാട്‌സ്ആപ്പിന്റെ ഐഓഎസ് പതിപ്പില്‍ ഇതേ ഫീച്ചര്‍ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. എന്തായാലും ആന്‍ഡ്രോയിഡ് വന്ന സ്ഥിതിക്ക് ഐഒഎസിലും ഈ ഫീച്ചര്‍ അവതരിപ്പിക്കാതിരിക്കില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT