Business

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരി: സ്മിത കൃഷ്ണന്‍

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നയായ യുവതി എന്ന സ്ഥാനം ഗോദ്‌റെജ് കുടുംബത്തിലെ സ്മിത വി. കൃഷ്ണയ്ക്ക്.

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന വനിത എന്ന സ്ഥാനം ഗോദ്‌റെജ് കുടുംബത്തിലെ സ്മിത വി. കൃഷ്ണയ്ക്ക്. 67കാരിയായ സ്മിതയുടെ ആസ്തി 37,570 കോടി രൂപയാണ്. കൊട്ടക് വെല്‍ത്ത് മാനേജ്‌മെന്റിന്റെ പിന്തുണയോടെ ഹുറൂണ്‍ റിപ്പോര്‍ട്ട് ഇന്ത്യയാണ് രാജ്യത്തെ സമ്പന്നരായ വനിതകളുടെ പട്ടിക തയാറാക്കിയത്. കൃഷ്ണയും സഹോദരങ്ങളും കൂടി ഗോദ്‌റെജ് ഗ്രൂപ്പിന്റെ അഞ്ചിലൊന്ന് ഓഹരികള്‍ കൈകാര്യം ചെയ്യുന്നുണ്ട്. 

എച്ച്‌സിഎല്‍ എന്റര്‍െ്രെപസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ റോഷ്‌നി നാടാര്‍ (36) ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാറിന്റെ മകളായ റോഷ്‌നിയുടെ ആസ്തി 30,200 കോടി രൂപയാണ്. റോഷ്‌നിയുടെ അമ്മയും ശിവ് നാടാറിന്റെ ഭാര്യയുമായ കിരണ്‍ നാടാര്‍ അഞ്ചാം സ്ഥാനത്തുണ്ട്. 20,120 കോടി രൂപയാണ് അവരുടെ ആസ്തി.

ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുടെ ഇന്ദു ജെയിന്‍ ആണ് മൂന്നാം സ്ഥാനത്ത്. 26,240 കോടി രൂപയാണ് ആസ്തി. 24,790 കോടി രൂപയുടെ ആസ്തിയുമായി ബയോകോണ്‍ മേധാവി കിരണ്‍ മജുംദാര്‍ ഷാ ആണ് നാലാം സ്ഥാനത്ത്.

ലീന ഗാന്ധി തിവാരി (യു.എസ്.വി.), സംഗീത ജിന്‍ഡാല്‍ (ജെ.എസ്.ഡബ്ല്യു.), ജയശ്രീ ഉള്ളാള്‍ (അരിസ്റ്റ നെറ്റ്‌വര്‍ക്‌സ്), അനു അഗ (തെര്‍മാക്‌സ്), ശ്രദ്ധ അഗര്‍വാള്‍ (ഔട്ട്കം ഹെല്‍ത്ത്) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റുള്ളവര്‍. ഇതില്‍ ജയശ്രീ ഉള്ളാളും ശ്രദ്ധ അഗര്‍വാളും അമേരിക്കയിലാണ് പ്രവര്‍ത്തിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു