Business

ഇന്ത്യയുടെ ഇ വാഹന സ്വപ്‌നത്തിന് ഐഎസ്ആര്‍ഒ ചിറകു നല്‍കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന നിര്‍മാണത്തിനു ചിറകു നല്‍കാന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി ഐഎസ്ആര്‍ഒ. ഇലക്ട്രിക്ക് വാഹന നിര്‍മാണത്തിന് ആവശ്യമായ ലിഥിയം അയണ്‍ ബാറ്ററികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിച്ചത്് ഇ വാഹന മേഖലയില്‍ വലിയ കുതിച്ചു ചാട്ടത്തിനു അരങ്ങൊരുക്കും.

ഐഎസ്ആര്‍ഒ ബാറ്ററി നിര്‍മിക്കുമ്പോള്‍ ഇ വാഹനങ്ങള്‍ക്കു പത്തു മുതല്‍ 15 ശതമാനം വരെ വിലകുറയുമെന്നാണ് വിലയിരുത്തലുകള്‍. നിലവില്‍ ഇ വാഹനങ്ങളുടെ നിര്‍മാണത്തില്‍ കമ്പനികള്‍ ഏറ്റവും വെല്ലുവിളി നേരിട്ടിരുന്നത് ബാറ്ററിയുടെ കാര്യത്തിലാണ്. ഐഎസ്ആര്‍ഒ വാണിജ്യാടിസ്ഥാനത്തില്‍ ബാറ്ററി നിര്‍മിക്കുന്നതോടെ ഈ വെല്ലുവിളി പരിഹരിക്കപ്പെടും. 

അതേസമയം, രാജ്യത്ത് ഇ വാഹന നിര്‍മാണം പ്രാരംഭ ഘട്ടത്തിലാണെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ചാര്‍ജിംഗ് സ്റ്റേഷനുകളുള്‍പ്പടെ ഇവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും ഒരുക്കപ്പെട്ടിട്ടില്ല. 

ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡുമായി (ഭെല്‍) ചേര്‍ന്നാണ് ഐഎസ്ആര്‍ഒ ഇ വാഹനങ്ങള്‍ക്കുള്ള ബാറ്ററി നിര്‍മിക്കാനൊരുങ്ങുന്നത്. 

ഇലക്ട്രിക്ക് കാര്‍ നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനി അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ടെസ്ല മോട്ടോഴ്‌സ് ഇന്ത്യയില്‍ ബാറ്ററി നിര്‍മാണ പ്ലാന്റ് ആരംഭിക്കുമെന്ന് 2015ല്‍ പ്രഖ്യാപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT