Business

എന്‍ഡിടിവി 25 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

ആഭ്യന്തര പുന:സംഘടനയുടെ പേരില്‍ പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡിടിവി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ആഭ്യന്തര പുന:സംഘടനയുടെ പേരില്‍ പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡിടിവി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. 25 ശതമാനം വരെ ജീവനക്കാരെ പിരിച്ചുവിടാനാണ് സ്ഥാപനം ഒരുങ്ങുന്നത്. സുപ്രധാനമേഖലയില്‍ മാത്രമായി ബിസിനസ്സ് കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം.

സ്ഥാപനത്തിന്റെ മുന്‍ഗണനാക്രമം പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത മാസത്തോടെ പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടുപോകാനാണ്് മാധ്യമസ്ഥാപനം തയ്യാറെടുക്കുന്നത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയ ഈ ജീവനക്കാരോട് നന്ദിപറഞ്ഞും സ്ഥാപനം നിയമപരമായി ഫയല്‍ ചെയ്ത രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 

ചെലവ് ചുരുക്കി ലാഭക്ഷമത ഉയര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ പാദത്തില്‍ മൊബൈല്‍ ജേര്‍ണലിസം നടപ്പിലാക്കിയതും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT