Business

സര്‍ക്കുലറില്‍ തിരുത്തുമായി എസ്ബിഐ; നാല് എടിഎം ഇടപാട് സൗജന്യം

നാലു സൗജന്യ ഇടപാടിനു ശേഷം 25 രൂപ ചാര്‍ജ്ഈടാക്കാനാണ് തീരുമാനമെന്ന് എസ്ബിഐ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: എടിഎം സൗജന്യ സേവനം നിര്‍ത്തലാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവ് എസ്ബിഐ തിരുത്തുന്നു. മാസം നാല് തവണ എടിഎം വഴി പണം പിന്‍വലിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ലെന്ന് ബാങ്ക് വിശദീകരിച്ചു. നേരത്തെ ഇറക്കിയ സര്‍ക്കുലര്‍ ബഡ്ഡി ഉപഭോക്താക്കള്‍ക്കു മാത്രമാണ് ബാധകമെന്നും ട്വിറ്ററിലുടെ ബാങ്ക് അറിയിച്ചു.

എടിഎം വഴി പണം പിന്‍വലിക്കുന്നതിന് ഓരോ തവണയും ഇരുപത്തിയഞ്ചു രൂപ ഈടാക്കുമെന്നാണ് സര്‍ക്കുലറില്‍ എസ്ബിഐ അറിയിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍ തിരുത്തുന്നത്.
എടിഎം വഴിയുള്ള ഓരോ പിന്‍വലിക്കലിനും 25 രൂപ, ബിസിനസ് കറന്‍സ്‌പോണ്ടന്‍സ് വഴി 2000 രൂപ വരെ പിന്‍വലിക്കുന്നതിന് രണ്ടര ശതമാനം ചാര്‍ജും നികുതിയും എന്നിങ്ങനെയാണ് പുതിയ സര്‍വീസ് ചാര്‍ജ ഏര്‍പ്പെടുത്തിയത്. ബിസിനസ് കറന്‍സ്‌പോണ്ടന്‍സ് വഴി പതിനായിരം രൂപ വരെ നിക്ഷേപിക്കുന്നതിന് .25 ശതമാനവും നികുതിയും നല്‍കണമെന്നും സര്‍ക്കുലറില്‍ അറിയിച്ചിരുന്നു. 

പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനും ബാങ്ക് ചാര്‍ജ് പ്രഖ്യാപിച്ചിരുന്നു. അയ്യായിരം രൂപ വരെയുള്ള ഇരുപതു നോട്ടുകള്‍ മാത്രമാണ സര്‍ക്കുലര്‍ പ്രകാരം ചാര്‍ജ് നല്‍കാതെ മാറ്റി വാങ്ങാനാവുക. ഇരുപതു നോട്ടുകളില്‍ കൂടുതല്‍ കറന്‍സി മാറ്റാന്‍ ഒരോ നോട്ടിനും രണ്ടു രൂപയും നികുതിയും നല്‍കണം. അയ്യായിരം രൂപയ്ക്കു മുകളില്‍ നോട്ടു മാറ്റുന്നതിന് ഓരോ നോട്ടിനും രണ്ടു രൂപ അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചു രൂപ വച്ച് ഏതാണോ കൂടുതല്‍ എന്ന നിരക്കില്‍ ആയിരിക്കും ചാര്‍ജ്. 

സിറോ ബാലന്‍സ് അക്കൗണ്ടുകള്‍ അഥവാ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളില്‍ പിന്‍വലിക്കല്‍ നാലു തവണയായാണ്് പരിമിതപ്പെടുത്തിയത്. എടിഎം വഴിയായാലും ബ്രാഞ്ച് വഴിയായാലും പിന്‍വലിക്കല്‍ നാലില്‍ കൂടുതല്‍ ആയാല്‍ സര്‍വീസ് ചാര്‍ജ് നല്‍കണം. ബ്രാഞ്ചില്‍ ഓരോ ഇടപാടിനും അന്‍പതു രൂപ വീതമാണ് ചാര്‍ജ്. മറ്റു ബാങ്കുകളിലെ എടിഎമ്മില്‍ ഓരോ ഇടപാടിനും ഇരുപതു രൂപ വീതം പിടിക്കും. എസ്ബിഐ എടിഎമ്മില്‍ പത്തു രൂപ വീതം ചാര്‍ജ് ഈടാക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT