Business

ഒക്ടോബര്‍ 31 വരെ 25 ശതമാനം അധികം ഡേറ്റ, സൗജന്യ ഓഫറുമായി ബിഎസ്എന്‍എല്‍

ടെലികോം കമ്പനികള്‍ക്കിടയില്‍ മത്സരം മുറുകുന്നതിനിടെ, വമ്പിച്ച ഓഫറുമായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ക്കിടയില്‍ മത്സരം മുറുകുന്നതിനിടെ, വമ്പിച്ച ഓഫറുമായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്‍. എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഒക്ടോബര്‍ 31 വരെ 25 ശതമാനം അധികം ഡേറ്റയാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. 

പുതിയ വരിക്കാര്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഡേറ്റ ഉപയോഗത്തിനായി പ്രത്യേക താരിഫ് വൗച്ചറുകള്‍ തെരഞ്ഞെടുത്തവര്‍ക്കും ഈ ഓഫര്‍ ലഭ്യമാകും. ബിസിനസ് രംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍.

എല്ലാ സര്‍ക്കിളുകളിലും ഈ ഓഫര്‍ ലഭ്യമാകും. നിലവില്‍ വിവിധ പ്ലാനുകള്‍ അനുസരിച്ച് ലഭിക്കുന്ന ഡേറ്റയുടെ 25 ശതമാനം അധികമാണ് ഈ മാസം ലഭിക്കുക. വോയ്‌സ് കോള്‍, എസ്എംഎസ് എന്നിവയ്ക്ക് മാത്രമായി റീച്ചാര്‍ജ് ചെയ്തവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുകയില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം