Business

ഓട്ടോ സ്‌കോര്‍പ്പിയോ ലുക്കിലാക്കിയ മലയാളിയെ തേടി മഹീന്ദ്രയുടെ പിക്കപ്പെത്തി; മഹീന്ദ്രസ്‌നേഹത്തിന് ആനന്ദ് മഹീന്ദ്ര നല്‍കിയ സമ്മാനം

മുച്ചക്ര സ്‌കോര്‍പ്പിയോയുടെ ചിത്രം അനില്‍ പണിക്കര്‍ എന്ന മലയാളി ആനന്ദ മഹിന്ദ്രയ്ക്ക് ട്വീറ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോയെ ഇത്രമേല്‍ സ്‌നേഹിച്ചതിന് ഇങ്ങനെയൊരു സമ്മാനം കിട്ടുമെന്ന് ഒരിക്കലും അനില്‍ കരുതിയിട്ടുണ്ടാവില്ല. തന്റെ മുച്ചക്ര ഓട്ടോറിക്ഷയെ കെട്ടിലും മട്ടിലും സ്‌കോര്‍പ്പിയോ പരുവത്തിലാക്കിയാണ് തിരുവല്ല സ്വദേശിയായ അനില്‍ സ്‌കോര്‍പ്പിയോ സ്‌നേഹം പ്രകടിപ്പിച്ചത്.

ത്രീവീലര്‍ സ്‌കോര്‍പ്പിയോ എന്ന പേരില്‍ പ്രശസ്തമായ അനിലിന്റെ ഓട്ടോ ഹിറ്റായി. അനിലിന്റെ മുച്ചക്ര സ്‌കോര്‍പ്പിയോയുടെ ചിത്രം അനില്‍ പണിക്കര്‍ എന്ന മലയാളി ആനന്ദ മഹിന്ദ്രയ്ക്ക് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ റോഡുകളില്‍ മഹീന്ദ്രയ്ക്കും സ്‌കോര്‍പ്പിയോയ്ക്കുമുള്ള ആരാധനയുടെ ചിത്രം എന്ന നിലയിലായിരുന്നു അനില്‍ പണിക്കരുടെ ട്വീറ്റ്. ട്വീറ്റ് കണ്ട ആനന്ദ് മഹീന്ദ്ര ഉടനെതന്നെ അനില്‍പണിക്കര്‍ക്ക് ട്വിറ്ററില്‍ മറുപടി നല്‍കി. മുച്ചക്ര സ്‌കോര്‍പ്പിയോയുടെ ഉടമസ്ഥനെ കണ്ടെത്തണമെന്ന്. അങ്ങനെയാണ് അനില്‍ എന്ന തിരുവല്ലക്കാരന്‍, മുച്ചക്ര സ്‌കോര്‍പ്പിയോയുടെ ഉടമസ്ഥനെത്തേടി ആനന്ദ് മഹീന്ദ്രയുടെ സമ്മാനം എത്തുന്നത്. മഹീന്ദ്രയുടെ പിക്കപ്പ് വാനായിരുന്നു ആ സമ്മാനം. ഇത്തവണ ശരിക്കും അനില്‍ ഞെട്ടിപ്പോയി. മഹീന്ദ്ര കുടുംബത്തില്‍നിന്നും തനിക്ക് ലഭിച്ച സമ്മാനം. മുച്ചക്ര സ്‌കോര്‍പ്പിയോ ഉപേക്ഷിക്കാന്‍ ഒരുക്കമല്ലാത്ത അനില്‍ പുതിയ മഹീന്ദ്ര പിക്കപ്പിനൊപ്പം ഫോട്ടോയെടുത്ത് ആനന്ദ് മഹീന്ദ്രയ്ക്ക് അയച്ചുകൊടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21