Business

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പദ്ധതിയുമായി ഗൂഗിള്‍

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ കണ്ടെത്താനുള്ള പദ്ധതിയുമായി ആഗോള സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍

സമകാലിക മലയാളം ഡെസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ കണ്ടെത്താനുള്ള പദ്ധതിയുമായി ആഗോള സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍. ഇന്റര്‍നെറ്റിലെ ഒളിയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സൈറ്റുകളുടെ ഉള്ളടക്കങ്ങള്‍ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് പ്രതിരോധിക്കാനാണ് ഗൂഗിള്‍ ചൈല്‍ഡ് സെക്ഷ്വല്‍ അബ്യുസ് മെറ്റീരിയല്‍ (സിഎസ്എഎം) ആവിഷ്‌കരിക്കുന്നത്. പുതിയ സോഫ്റ്റവെയര്‍ തയ്യാറാകുന്നതോടെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനും വ്യാപനം തടയാനുമാകും. കൂടാതെ നിലവിലുള്ളതിനേക്കാള്‍ 700 മടങ്ങ് കൂടുതല്‍ വേഗത്തില്‍ ഇത്തരം കണ്ടന്റുകള്‍ കണ്ടെത്താനാകുമെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നത് ഏറ്റവും മോശമായ ദുരുപയോഗമാണെന്ന് ഗൂഗിള്‍ അധികൃതര്‍ പറയുന്നു. ഗൂഗിള്‍ തയ്യാറാക്കുന്ന പുതിയ സാങ്കേതികവിദ്യ എന്‍ജിഒകള്‍ക്കും സമാനമായ മറ്റ് സാങ്കേതിക കമ്പനികള്‍ക്കും സൗജന്യമായി ലഭ്യമാക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT