Business

കുറഞ്ഞ നിരക്ക്, ഇരട്ടി ഡാറ്റ, കൂടുതല്‍ സംസാര സമയം; പ്ലാനുകള്‍ ആകര്‍ഷണീയമാക്കി ജിയോ 

തെരഞ്ഞെടുത്ത പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് കൂടുതല്‍ സംസാരസമയവും അനുവദിച്ച് പ്രമുഖ ടെലികോം കമ്പനിയായ ജിയോ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തെരഞ്ഞെടുത്ത പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് കൂടുതല്‍ സംസാരസമയവും അനുവദിച്ച് പ്രമുഖ ടെലികോം കമ്പനിയായ ജിയോ. 11 രൂപയുടെയും 21 രൂപയുടെയും 51 രൂപയുടെയും 101 രൂപയുടെയും 4ജി ഡാറ്റ പ്ലാനുകളിലാണ് ഇരട്ടി ഡാറ്റ അനുവദിച്ചിട്ടുള്ളത്. 

ഈ പ്ലാനുകളില്‍ യഥാക്രമം 800 എംബി, 2ജിബി, 6 ജിബി, 12 ജിബി എന്നിങ്ങനെയാണ് ഡാറ്റ ലഭിക്കുക. 51 രൂപയുടെ പ്ലാന് നേരത്തെ 3 ജിബി ഡേറ്റയാണ് ലഭിച്ചിരുന്നത്. 101ന് കേവലം ആറു ജിബി മാത്രം. ഇതാണ് ഇരട്ടിയാക്കിയത്.  ഭേദഗതി വരുത്തിയ ഈ നാലുപ്ലാനുകള്‍ അനുസരിച്ച് മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കുന്നതിന് 75, 200, 500, 1000 മിനുട്ടുകള്‍ എന്നിങ്ങനെയാണ് യഥാക്രമം ലഭിക്കുക. 

അതായത് 11 രൂപയുടെ ഡാറ്റാ വൗച്ചര്‍ പ്ലാനില്‍ 800 എംബി 4ജി ഡാറ്റയും  മറ്റ് നെറ്റ് വര്‍ക്കുകളിയേക്ക് 75 മിനുട്ട് സംസാര സമയവും ലഭിക്കും. നിലവിലുള്ള പ്ലാനിന്റെ കാലാവധിയാകും ഉണ്ടാകുക. 21 രൂപ ചാര്‍ജ് ചെയ്താല്‍ 2 ജിബി ഡാറ്റയാണ് ലഭിക്കുക. നേരത്തെ ഇത് ഒരു ജിബിയായിരുന്നു. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 200 മിനുട്ട് സംസാര സമയവും ലഭിക്കും. വീട്ടിലുരുന്ന് ജോലി ചെയ്യാന്‍ കൂടുതല്‍ പേര്‍ തയ്യാറാകുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഡാറ്റ നല്‍കാന്‍ ജിയോ തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍