Business

കുറഞ്ഞ പിഎഫ് പെന്‍ഷന്‍ 2000 രൂപയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന

കുറഞ്ഞ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്ന് 2000 രൂപയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുറഞ്ഞ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്ന് 2000 രൂപയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതി പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കോടതി വിധി നടപ്പാക്കുന്നത് സാമ്പത്തികമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. സമിതി ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു മുന്‍പ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

മുഖ്യമായും 3 ശുപാര്‍ശകളുടെ കാര്യത്തിലാണ് സമിതി ധാരണയില്‍ എത്തിയിരിക്കുന്നത്.  ഏറ്റവും കുറഞ്ഞ പെന്‍ഷന്‍  2000 രൂപയായി വര്‍ധിപ്പിക്കുക, സര്‍വീസില്‍ നിന്നു പിരിയുമ്പോള്‍ കമ്യൂട്ട് ചെയ്യുന്ന തുക പ്രതിമാസ പെന്‍ഷനില്‍ നിന്നു തിരിച്ചുപിടിച്ചു കഴിയുമ്പോള്‍ പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക,  എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയിലെ അംഗങ്ങള്‍ക്കെല്ലാം ഇഎസ്‌ഐ മെഡിക്കല്‍ ആനുകൂല്യം നല്‍കുക എന്നി  ശുപാര്‍ശകളിലാണ് സമിതി ധാരണയില്‍ എത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT