Business

കോവിഡിനെതിരെ കരുതലും ഐക്യദാര്‍ഢ്യവും; 'കെയര്‍' ഇമോജിയുമായി ഫെയ്‌സ്ബുക്ക്

കോവിഡിനെതിരെ കരുതലും ഐക്യദാര്‍ഢ്യവും; 'കെയര്‍' ഇമോജിയുമായി ഫെയ്‌സ്ബുക്ക്

Author : സമകാലിക മലയാളം ഡെസ്ക്

സാന്‍ ഫ്രാന്‍സിസ്‌ക്കോ: ലോകം മുഴുവന്‍ കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. മിക്ക രാജ്യങ്ങളിലും ജനങ്ങള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടുകളില്‍ തന്നെ കഴിഞ്ഞ് വൈറസിനെ പ്രതിരോധിക്കുന്നു. ആളുകള്‍ സാമൂഹിക മാധ്യമങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഈ സമയത്ത് ശ്രദ്ധേയമായ ഇമോജികളുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. 

'കെയര്‍' ഇമോജിയാണ് പുതിയതായി ഫെയ്‌സ്ബുക്ക് പുറത്തിറക്കിയത്. തംപ്‌സ് അപ്പ്, ലാഫര്‍, ഷോക്ക്, സാഡ്‌നസ്, ആംഗര്‍ ഇമോജികള്‍ക്കൊപ്പം ഇപ്പോള്‍ കെയറും ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിന്റെ ഇമോജിയിലെ ഈ ശ്രദ്ധേയ കൂട്ടിച്ചേര്‍ക്കല്‍. 

കരുതലിന്റേയും ഐക്യദാര്‍ഢ്യത്തിന്റേയും പ്രതീകമാണ് പുതിയ ഇമോജിയെന്ന് ഫെയ്‌സ്ബുക്ക് ആപ്പിന്റെ തലവന്‍ ഫിഡ്ജി സിമോ പറഞ്ഞു. 

ഫെയ്‌സ്ബുക്കിനൊപ്പം മെസഞ്ചറില്‍ ഒരു പുതിയ ഹാര്‍ട്ടിന്റെ ഇമോജിയും വന്നിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധി ബാധിച്ചവര്‍ക്ക് പിന്തുണ പ്രകടിപ്പിക്കാനായാണ് പുതിയ പ്രതികരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT