Business

ചൊവ്വാഴ്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ചൊവ്വാഴ്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിന് എതിരെ അടുത്ത ചൊവ്വാഴ്ച രാജ്യവ്യാപക ബാങ്ക് പണിമുടക്ക്. ബാങ്കിങ് മേഖലയിലെ ട്രെയ്ഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഗാ ബാങ്ക് ലയനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ട്രെയ്ഡ് യൂണിയനുകള്‍ അറിയിച്ചു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ എന്നിവയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. എഐടിയുസി പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.

പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിവിധ ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു