Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

ഇന്നത്തെ നക്ഷത്രഫലം – 31-10-2026
Daily Horoscope
Daily Horoscope
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

വാഹനം വാങ്ങുന്നതിനോ മാറ്റം വരുത്തുന്നതിനോ സാധിക്കും. പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും. ബന്ധുവിൽനിന്ന് ലഭിക്കു ന്ന വിവരം ആശ്വാസകരമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വസ്തു സംബന്ധമായ ഇടപാടുകളിൽ പുരോഗതിയുണ്ടാകും. മക്കളുടെ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. പഴയൊരു സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സാധിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വിവാഹ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ മാറും. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ദൂരയാത്രയ്ക്കുള്ള ഒരുക്കങ്ങൾ വിജയകരമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വിദേശത്തുനിന്ന് പ്രതീക്ഷിച്ചിരുന്ന അറിയിപ്പ് ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ ചടങ്ങുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ മുന്നോട്ടു പോകും. ഭക്ഷണ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക.

Daily Horoscope
സന്താളുകളുടെ ലുഗുബുരു തീർഥാടനം, സൊഹ്‌റായി, ഒഡിഷയിലെ കുമാർ പൗർണമി...; അറിയാം ഹിന്ദു പാരമ്പര്യത്തിലെ ചന്ദ്രാരാധനയുടെ പ്രാധാന്യം

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഔദ്യോഗികമായി കാത്തിരുന്ന അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. സഹോദരങ്ങളുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാകും. കടം കൊടുക്കുമ്പോഴും ജാമ്യം നിൽക്കുമ്പോഴും ശ്രദ്ധ വേണം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കലാരംഗത്തുള്ളവർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. വിവാഹ കാര്യത്തിൽ അനുകൂലമായ തീരുമാനത്തിലെത്തും. യാത്രയ്ക്കിടെ വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

വീടുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളോ മാറ്റങ്ങളോ നടത്താൻ ഇടയുണ്ട്. സുഹൃത്തിന്റെ ഇടപെടൽ ഒരു പ്രശ്നത്തിന് പരിഹാരമാകും. നിക്ഷേപങ്ങളിൽ അമിതമായ പ്രതീക്ഷ ഒഴിവാക്കുക.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ആത്മവിശ്വാസം വർധിക്കും. സഹപ്രവർത്തകനിൽ നിന്ന് പ്രയോജനകരമായ സഹായം ലഭിക്കും. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വ്യാപാരത്തിൽ പുതിയ കരാർ ലഭിക്കാൻ സാധ്യതയുണ്ട്. വിവാ ഹം സംബന്ധിച്ച കുടുംബ ചർച്ചകൾക്ക് അനുകൂലമായ വഴിത്തിരിവുണ്ടാകും. ചെലവുകൾ മുൻകൂട്ടി കണക്കാക്കി മുന്നോട്ടുപോകുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പുതിയ ചുമതല ഏറ്റെടുക്കു ന്നതിന് സാഹചര്യമുണ്ടാകും. മക്കളുടെ കാര്യത്തിൽ അഭിമാനിക്കാവുന്ന അനുഭവമുണ്ടാകും. ഉറക്കത്തിനും വിശ്രമത്തിനും സമയം കണ്ടെത്തുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പഴയൊരു സൗഹൃദം വീണ്ടും സജീവമാകും. തൊഴിൽ തേടുന്നവർക്ക് പരിചയക്കാരിലൂടെ അവസരം ലഭിച്ചേക്കാം. രേഖകളിൽ ഒപ്പിടുന്നതിന് മുമ്പ് വിശദാംശങ്ങൾ പരിശോധിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ജീവിതപങ്കാളിയുടെ നേട്ടം കുടുംബത്തിന് സന്തോഷം പകരും. ദീർഘകാലമായി ആലോചിച്ചിരുന്ന യാത്രയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. പെട്ടെന്ന് ഒരു തീരുമാനവും എടുക്കാതിരിക്കുക.

Daily Horoscope
പഞ്ചാക്ഷരി മന്ത്രത്തിന്റെ അർഥമെന്ത്?, ആർക്കൊക്കെ ജപിക്കാം?; അറിയാം ഫലം
Summary

Daily Horoscope Today's Rashi Phalam October 31

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER