Business

ജിയോയെ നേരിടാന്‍ കച്ചകെട്ടി പുതിയ പ്ലാനുകളുമായി വൊഡഫോണും എയര്‍ട്ടെല്ലും  

പുതിയ ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ചാണ് ഇരു കമ്പനികളും ജിയോയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജിയോ രാജ്യത്തെ ടെലികോം രംഗത്ത് സൃഷ്ടിച്ച തരംഗം മറികടക്കാന്‍ എയര്‍ടെല്ലും വൊഡാഫോണും. പുതിയ ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ചാണ് ഇരു കമ്പനികളും ജിയോയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുന്നത്. 255 രൂപയുടെ റീചാര്‍ജ്ജില്‍ ദിവസേന 2 ജിബി ഡാറ്റ നല്‍കുന്ന പുതിയ പ്ലാനാണ് ജിയോയുടെ കുതിപ്പിനെ തടയിടാന്‍ വോഡാഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തേ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ എന്നിവയും സൗജന്യമാണ്.ദിവസേന 100 സൗജന്യ എസ്എംഎസുകളും ലഭ്യമാകും.

ജിയോയുടെ 299 രൂപയുടെ ഡാറ്റാ പ്ലാനിനെ മറികടക്കാനാണ് വൊഡാഫോണ്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമെ ഈ പ്ലാന്‍ ലഭ്യമാവൂ എന്നത് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാണ്. മാത്രമല്ല സൗജന്യ വോയ്‌സ് കോള്‍ പരിധി ദിവസം 250 മിനിറ്റും ആഴ്ചയില്‍ 1000 മിനിറ്റുമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. 

249 രൂപയുടെ ഡാറ്റാ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡാറ്റ നല്‍കുന്നതാണ് എയര്‍ടെല്ലിന്റെ ഓഫര്‍. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ സൗകര്യവും പ്രതിദിനം 100 സൗജന്യ എസ്എംഎസും എയര്‍ട്ടെല്‍ ഓഫറിനൊപ്പം ലഭ്യമാണ്. ജിയോയുടെ 28 ദിവസത്തേക്കുള്ള 299 രൂപയുടെ ഡാറ്റാ പ്ലാനില്‍  ദിവസേന മൂന്ന് ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുമാണ് ഓഫര്‍ ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT