Business

ജോണ്‍സണ്‍സ് ബേബി പൗഡറില്‍ ആസ്ബറ്റോസ്; ഇന്ത്യയിലും സാംപിളുകള്‍ പരിശോധിക്കുന്നു

ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയുടെ ടാല്‍കം പൗഡറിന്റെ സാംപിള്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനില്‍ പരിശോധനയ്ക്ക് അയയ്ച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയുടെ ടാല്‍കം പൗഡറിന്റെ സാംപിള്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനില്‍ പരിശോധനയ്ക്ക് അയയ്ച്ചു. പൗഡറില്‍ ആസ്ബറ്റോസ് ഘടകം ഉപയോഗിച്ചിരുന്നെന്നും അത് കാന്‍സറിന് കാരണമാകുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സാംപിളുകള്‍ പരിശോധിക്കുന്നത്.

അമേരിക്കയില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞതിന് പിന്നാലെയാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ പൗഡര്‍ സാംപിള്‍ പരിശോധനയ്ക്ക് എടുത്തത്. പൗഡറിന്റെ ഗുണനിലവാരത്തെ കുറിച്ച് കഴിഞ്ഞ ആഴ്ച  വാര്‍ത്തകള്‍ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണിത്. ഇന്ത്യയില്‍ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ഇന്‍ഡോര്‍, ചത്തീസ്ഗഡ്, ഗാസിയാബാദ് എന്നിവടങ്ങളില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്.

1971 മുതല്‍ ടാല്‍ക്കം പൗഡറില്‍ ആസ്‌ബെറ്റോസ് ഘടകം ഉപയോഗിച്ചു വരുന്നതായി കമ്പനിക്ക് അറിയാമെന്നും  റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് നിഷേധിച്ച് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ അഭിഭാഷകര്‍ രംഗത്തെത്തി. റോയിട്ടേഴ്‌സിലെ ലേഖനം തെറ്റാണെന്നും കമ്പനിയെ തകര്‍ക്കാന്‍ ലക്ഷ്യംവച്ചുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നുമായിരുന്നു അഭിഭാഷകര്‍ പറഞ്ഞത്.

എന്നാല്‍ ഇന്ത്യയില്‍ പരിശോധനകളോടെല്ലാം മുഴുവനായും സഹകരിക്കുന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. 'ചില ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രഷന്‍ അധികൃതരും സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനും ഞങ്ങളുടെ സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ടെസ്റ്റ് സാംപിളുകള്‍ സ്വീകരിക്കുന്നതിന് ഞങ്ങള്‍ അവരോട് പൂര്‍ണ്ണമായും സഹകരിച്ചു'- ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വക്താവ് പറഞ്ഞു. 

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ടാല്‍ക്കം പൗഡറില്‍ ആസ്‌ബെറ്റോസ് ഘടകം അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്ത് വന്നിരുന്നു. ഇത് കാന്‍സറിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി നിരവധി കേസുകള്‍ കമ്പനിക്കെതിരേ നിലനില്‍ക്കുന്നതിനിടെയാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT