Business

 ട്വിറ്ററില്‍ ഇനി വോയ്‌സ് മെസേജും; പുതിയ ഫീച്ചര്‍

ആശയങ്ങളും സംഭാഷണങ്ങളും ഓഡിയോ ക്ലിപ്പായി പങ്കുവെയ്ക്കാനുളള സംവിധാനമാണ് ട്വിറ്റര്‍ അവതരിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആശയവിനിമയം കൂടുതല്‍ സാധ്യമാക്കാന്‍ പുതിയ ഫീച്ചറുമായി പ്രമുഖ സാമൂഹ്യമാധ്യമമായ ട്വിറ്റര്‍. ആശയങ്ങളും സംഭാഷണങ്ങളും ഓഡിയോ ക്ലിപ്പായി പങ്കുവെയ്ക്കാനുളള സംവിധാനമാണ് ട്വിറ്റര്‍ അവതരിപ്പിച്ചത്. നിലവില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.

ആന്‍ഡ്രോയിഡിലും ഡെസ്‌ക്‌ടോപ്പുകളിലും എന്ന് ഇത് നിലവില്‍ വരും എന്നതിനെ കുറിച്ച് കമ്പനി അറിയിച്ചിട്ടില്ല. ട്വിറ്ററില്‍ പുതിയ ഫീച്ചറിനായി പ്രത്യേക ബട്ടണ്‍ ഒരുക്കിയിട്ടുണ്ട്. അറ്റാച്ച് മീഡിയ ബട്ടണിനൊപ്പമാണ് ഇതിന്റെ സ്ഥാനം.ഓഡിയോ റെക്കോര്‍ഡ് ചെയ്യാനുളള സൗകര്യമാണ് ഇതില്‍ ഒരുക്കിയത്. ഇത് ട്വീറ്റിന് ഒപ്പം അറ്റാച്ച് ചെയ്യാന്‍ സാധിക്കുന്നവിധമാണ് ക്രമീകരണം.

140 സെക്കന്‍ഡ് വരെ മാത്രമാണ് ഓഡിയോ ട്വീറ്റിലൂടെ സംസാരിക്കാന്‍ സാധിക്കൂ. യൂസേഴ്‌സിന്റെ ടൈംലൈനില്‍ വോയ്‌സ് ട്വിറ്റ് കാണാം. ഓഡിയോ കേട്ടു കൊണ്ട് തന്നെ ബ്രൗസിങ്ങിനുളള സേവനവും ട്വിറ്റര്‍ ഒരുക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'