Business

തുടര്‍ച്ചയായ മൂന്നാം ദിവസും സ്വര്‍ണവില ഇടിഞ്ഞു; ചൊവ്വാഴ്ച തൊട്ടുളള താഴ്ച 1500 രൂപ

ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 ആയി താഴ്ന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസും സ്വര്‍ണവില ഇടിഞ്ഞു. മൂന്ന് ദിവസം കൊണ്ട് 1500 ഓളം രൂപയാണ് കുറഞ്ഞത്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 ആയി താഴ്ന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ചൊവ്വാഴ്ച രണ്ടു തവണകളായി 760 രൂപയാണ് കുറഞ്ഞത്. ഇന്നലെ 200 രൂപ താഴ്ന്നു. ഇന്നത്തെ ഇടിവോടെ മൂന്ന് ദിവസത്തിനിടെ 1440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 60 രൂപയുടെ കുറവോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4590 രൂപയായി. 

ഈ മാസത്തിന്റെ തുടക്കത്തില്‍ 37800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 38,160 എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്നായിരുന്നു തുടര്‍ച്ചയായുളള ഇടിവ്. ആഗോള തലത്തില്‍ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ