ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്താല്‍ എന്താണ് നഷ്ടപ്പെടുകയെന്നാണ് അവര്‍ ചോദിക്കുന്നത്.
Dulquer Salmaan
Dulquer Salmaan
Updated on: 
1 min read

പുതിയ തെലുങ്ക് ചിത്രം ശ്രീ ശ്രീയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് ഷൂട്ടിങ് പുരോഗമിച്ചു വരുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ളൊരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ദുല്‍ഖറിനൊപ്പം ഫോട്ടോയെടുക്കാന്‍ പിന്നാലെ കൂടുന്ന ആരാധകരുടെ വിഡിയോയാണ് വൈറലാകുന്നത്.

ഷൂട്ടിങ് ലൊക്കേഷനില്‍ കാറോടിച്ച് വരുന്ന ദുല്‍ഖര്‍ സല്‍മാനാണ് വിഡിയോയിലുള്ളത്. ബീച്ചിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നടനെ കാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുമായി ആരാധികമാര്‍ ഓടിയെത്തുകയായിരുന്നു. പ്ലീസ്, ഒരു ഫോട്ടോ എന്ന് പറഞ്ഞുകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് യുവതി താരത്തിന് അടുത്തേക്ക് എത്തുന്നുണ്ട്.

ആരാധികയെ ദുല്‍ഖറിന്റെ സുരക്ഷാ ടീം പിന്നിലേക്ക് പിടിച്ചുമാറ്റുന്നുണ്ട്. അതേസമയം ആരാധികമാരെ ഗൗനിക്കാതെ വാനിറ്റി വാനിലേക്ക് കയറിപ്പോവുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയയെത്തി. ആരാധികമാരെ ഗൗനിക്കാതെ വാനിറ്റി വാനിലേക്ക് കയറിപ്പോയ ദുല്‍ഖറിനെ വിമര്‍ശിക്കുകയാണ് ചിലര്‍. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്താല്‍ എന്താണ് നഷ്ടപ്പെടുകയെന്നാണ് അവര്‍ ചോദിക്കുന്നത്.

എന്നാല്‍ നടന്റെ പ്രൈവസിയ മാനിക്കാതെ ഇങ്ങനെ ഇടിച്ചു കയറി ശല്യപ്പെടുത്തുന്നത് ശരിയല്ലെന്ന് ചിലര്‍ പ്രതികരിക്കുന്നു. ദുല്‍ഖര്‍ അഭിനയിക്കാനായി സെറ്റിലെത്തിയതാണ്. ആ സമയത്ത് ശല്യം ചെയ്യുന്നത് ശരിയല്ലെന്നും അവര്‍ പറയുന്നു. താരത്തെ എതിര്‍ത്തും അനുകൂലിച്ചും ആരാധകരെത്തുന്നുണ്ട്. ഇതിടെ മറ്റൊരു വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഈ വിഡിയോയില്‍ ദുല്‍ഖര്‍ ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കുന്നുണ്ട്. ആരാധകര്‍ ദുല്‍ഖറിനെ ഷോള്‍ ധരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Dulquer Salmaan
'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ
Dulquer Salmaan
'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി
Dulquer Salmaan
'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ
Summary

Dulquer Salmaan ignores fan girls who asked for a photo in viral video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com