'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ

രജനി സാറിനെ കാണാൻ പറ്റി, പരിചയപ്പെടാൻ പറ്റി.
Rajinikanth, Kottayam Nazeer
Rajinikanth, Kottayam Nazeerവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

'ജയിലർ 2' വിൽ അഭിനയിച്ചപ്പോള്‍ രജനികാന്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവച്ച് നടൻ കോട്ടയം നസീര്‍. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാവരെയും പോലെ താനും 'ജയിലര്‍ 2'വിനായുള്ള ആവേശത്തിലാണെന്ന് നടൻ പറഞ്ഞു. ചിത്രം പൂര്‍ണമായിട്ട് താന്‍ കണ്ടിട്ടില്ലെന്നും ഡബ്ബ് ചെയ്തപ്പോള്‍ കുറച്ച് മാത്രം കണ്ടിട്ടുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു.

'അവറാച്ചൻ ആൻഡ് സൺസ്' എന്ന ചിത്രത്തിന്റെ സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു കോട്ടയം നസീർ. "നിങ്ങളെപ്പോലെ തന്നെ ഞാനും വളരെ ആവേശത്തിലാണ്. കാര്യം ഫുൾ ആയിട്ട് നമ്മൾ കണ്ടിട്ടില്ല. ഡബ്ബ് ചെയ്തപ്പോൾ കണ്ടത് മാത്രമേയുള്ളൂ.

രജനി സാറിനെ കാണാൻ പറ്റി, പരിചയപ്പെടാൻ പറ്റി. എന്റെയൊരു പെയിന്റിങ്ങിന്റെ ബുക്ക് അദ്ദേഹത്തിന് കൊടുക്കാൻ പറ്റി. അത് അദ്ദേഹം കണ്ടു. വളരെ ആവേശത്തോടെ അതേക്കുറിച്ച് സംസാരിച്ചു. ചേർത്ത് നിർത്തി ഫോട്ടോ എടുത്തു. എല്ലാം ഒരു സ്വപ്നം പോലെ".- കോട്ടയം നസീർ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടയം നസീറിനും മോഹന്‍ലാലിനും പുറമെ സുരാജ് വെഞ്ഞാറമൂട്, സുനില്‍ സു​ഗദ, സുജിത് ശങ്കര്‍, ഹക്കീം ഷാ, വിനീത് തട്ടില്‍, രാജേഷ് മാധവന്‍, മിര്‍ണ, അന്ന രാജന്‍, ഷംന കാസിം തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

Rajinikanth, Kottayam Nazeer
'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്
Rajinikanth, Kottayam Nazeer
'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീ​ഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം
Rajinikanth, Kottayam Nazeer
'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്‌ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്
Summary

Kottayam Nazeer opens up about Rajinikanth and Jailer 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com