Business

നിങ്ങള്‍ മാസ ശമ്പളക്കാരനാണോ?, ഒരു രേഖയുമില്ലാതെ ഉടനടി ഓവര്‍ഡ്രാഫ്റ്റ്, കോവിഡ് കാലത്ത് ആകര്‍ഷണീയ പ്ലാനുമായി ഐസിഐസിഐ

അപേക്ഷിക്കുന്ന മാത്രയില്‍ തന്നെ സാലറി അക്കൗണ്ട് ഉടമകള്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് സേവനം ലഭ്യമാക്കുന്നതാണ് ഐസിഐസിഐ ബാങ്കിന്റെ പുതിയ പദ്ധതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ് ജനം. വരുമാനം കുറഞ്ഞതോടെ, പലരും പല പദ്ധതികളും ഉപേക്ഷിച്ച മട്ടിലാണ്. ഈ സമയത്ത് മാസശമ്പളക്കാരെ ലക്ഷ്യമിട്ട് ആകര്‍ഷണീയമായ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്.

അപേക്ഷിക്കുന്ന മാത്രയില്‍ തന്നെ സാലറി അക്കൗണ്ട് ഉടമകള്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് സേവനം ലഭ്യമാക്കുന്നതാണ് ഐസിഐസിഐ ബാങ്കിന്റെ പുതിയ പദ്ധതി. ബാങ്കിന്റെ ശാഖയില്‍ പോകാതെ തന്നെ സേവനം പ്രയോജനപ്പെടുത്താം. ഓവര്‍ഡ്രാഫ്റ്റിനായി യാതൊരു രേഖയും ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്‍സ്റ്റാ ഫഌക്‌സിക്യാഷ് എന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. അപേക്ഷിച്ച് 48 മണിക്കൂറിനുളളില്‍ ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കും. ഓരോരുത്തരുടെയും സാമ്പത്തിക ശേഷി അനുസരിച്ചാണ് ഓവര്‍ഡ്രാഫ്റ്റ് പരിധി നിശ്ചയിക്കുക.എടുക്കുന്ന തുകയെ ആശ്രയിച്ചാണ് പലിശ നിര്‍ണയിക്കുക. 

അംഗീകൃത ഇടപാടുകാര്‍ക്കാണ് സേവനം ലഭിക്കുക. ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം വഴിയാണ് ഓവര്‍ഡ്രാഫ്റ്റ് സേവനം പ്രയോജനപ്പെടുത്തേണ്ടത്. ഇതില്‍ ഓഫേഴ്‌സ് എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്ത് ഓവര്‍ഡ്രാഫ്റ്റിനായി അപേക്ഷിക്കാവുന്നതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം