Business

 നിര്‍മ്മാണപ്പിഴവ്; ഫോര്‍ച്യൂണറും ഇന്നോവ ക്രിസ്റ്റയും ടൊയോട്ട പിന്‍വലിക്കുന്നു

നിര്‍മ്മാണത്തില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നോവ ക്രിസ്റ്റ. ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചു വിളിക്കുന്നു. ഫ്യുവല്‍ ഹോസ് കണക്ഷനിലാണ് പിഴവ് കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: നിര്‍മ്മാണത്തില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചു വിളിക്കുന്നു. ഫ്യുവല്‍ ഹോസ് കണക്ഷനിലാണ് പിഴവ് കണ്ടെത്തിയത്. 2016 ജൂലൈ 16 നും 2018 മാര്‍ച്ച് ഇരുപത്തിരണ്ടിനും ഇടയില്‍ നിര്‍മ്മിച്ച കാറുകൡലാണ് പിഴവുള്ളതായി കമ്പനി കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിറ്റുപോയ 2,628 മോഡലുകള്‍ തിരിച്ച് വിളിച്ച് അവയില്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

 കാനിസ്റ്റര്‍ ഹോസും ഫ്യുവല്‍ റിട്ടേണ്‍ ഹോസും തെറ്റായി ബന്ധിപ്പിച്ചതിനെ തുടര്‍ന്നാണ്.ഇന്ധ ടാങ്ക് പൂര്‍ണമായും നിറച്ചാല്‍ ചോര്‍ച്ച ആരംഭിക്കും. കമ്പനിയെ നേരിട്ടോ അല്ലേങ്കില്‍ സമീപത്തുള്ള ഡീലര്‍ഷിപ്പില്‍ നിന്നോ സൗജന്യമായി പരിഹരിക്കേണ്ടതാണ് എന്ന് കമ്പനി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍, കലൂരില്‍ റോഡ് ഷോ

'വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല, പ്രസവദിനം അടുത്തു വരികയാണ്'; സന്തോഷം പങ്കുവച്ച് ഷംന കാസിം

വെള്ളത്തിനടിയില്‍ അനുചിത സ്പര്‍ശനം; സ്‌കൂബാ ഡൈവിങ് ഇന്‍സ്ട്രക്ടര്‍ക്കെതിരെ ആരോപണവുമായി യുവതി-വിഡിയോ

പാചകവാതകം കരുതലോടെ ഉപയോഗിക്കാം; ഇതാ കുറച്ച് ടിപ്സ്

ചായയ്ക്കൊപ്പം സിഗരറ്റ് വലിക്കുന്നവരാണോ?

SCROLL FOR NEXT