Business

നെറ്റ്‌വര്‍ക്കും ബാലന്‍സും ഇല്ലെങ്കിലും ഇനി ഫോണ്‍ വിളിക്കാം! വൈഫൈയില്‍ വോയിസ് കോള്‍ അവതരിപ്പിച്ച് ജിയോ 

വൈഫൈ കോളിങ് സൗകര്യം ലഭ്യമായിട്ടുള്ള ഫോണുകളില്‍ മാത്രമാണ് ഈ സേവനം ഉപയോഗിക്കാനാകുക

Author : സമകാലിക മലയാളം ഡെസ്ക്

എയര്‍ടെല്ലിന് പുറമേ വൈഫൈ വോയിസ് കോളിങ് സംവിധാനം അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഇതുവഴി നെറ്റ്വര്‍ക്കും ബാലന്‍സും ഇല്ലെങ്കിലും വൈഫൈ ഉപയോഗിച്ച് ഫോണ്‍ വിളിക്കാന്‍ ഉപഭോക്താക്കള്‍ക്കാകും. നിലവില്‍ സാംസങ്, ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാകുന്ന ഈ സേവനം ഉടന്‍ തന്നെ ഷവോമി പോലുള്ള ബ്രാന്‍ഡുകളിലേക്കും എത്തിക്കും. 

എക്‌സ് സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് ഉള്ളവര്‍ക്ക് മാത്രമാണ് എയര്‍ടെല്‍ വൈഫൈ കോളിങ് സര്‍വീസ് ലഭിക്കുന്നതെങ്കില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് എത് വൈഫൈ കണക്ഷന്‍ ഉപയോഗിച്ചും വോയിസ് കോള്‍ സേവനം പ്രയോജനപ്പെടുത്താനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലും ചെന്നൈയിലും ഇതിനോടകം ലഭ്യമായിത്തുടങ്ങിയ ഈ സേവനം രാജ്യത്തെ മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. 

വൈഫൈ കോളിങ് സൗകര്യം ലഭ്യമായിട്ടുള്ള ഫോണുകളില്‍ മാത്രമാണ് ഈ സേവനം ഉപയോഗിക്കാനാകുക. സെറ്റിങ്‌സ് മെനുവില്‍ വൈഫൈ കോളിങ് എനേബിള്‍ ചെയ്യാനാകുന്നുണ്ടോ എന്ന് പരിശോധിക്കണം. വോള്‍ട്ടും ഓണ്‍ ചെയ്താല്‍ മാത്രമേ ഈ സേവനം ലഭ്യമാകുകയൊള്ളു. വൈഫൈ കണക്ഷന്റെ സ്പീഡും വൈഫൈ വോയിസ് കോളിന് ഒരു പ്രധാന ഘടകമാണ്. നല്ല സ്പീഡുള്ള കണക്ഷനില്‍ മാത്രമേ തടസ്സമില്ലാതെ ഫോണ്‍ വിളിക്കാനാകൂ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

ദുൽഖർ സൽമാന്റെ 'ഐ ആം ​ഗെയിം' ഒടിടിയിൽ കയ്യടി നേടുമോ ? റിലീസ് തീയതി പുറത്ത്

​ഓട്ടോയിൽ നിന്ന് കളഞ്ഞുകിട്ടിയ ഒന്നേകാൽ പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി എട്ടാം ക്ലാസുകാരൻ

''സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചത്'; പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ

20 അടി ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സാഹസിക രക്ഷാപ്രവർത്തനം