Business

പണിമുടക്കി ഫെയ്സ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റ​ഗ്രാമും; സെർവർ തകരാറെന്ന് സൂചനകൾ

ലോകമെമ്പാടും ഫെയ്സ്ബുക്ക് സേവനങ്ങൾക്ക് തടസം നേരിടുന്നതായി റിപ്പോർട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോകമെമ്പാടും ഫെയ്സ്ബുക്ക് സേവനങ്ങൾക്ക് തടസം നേരിടുന്നതായി റിപ്പോർട്ട്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിൽ തന്നെയുള്ള വാട്സ്ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും ചിത്രങ്ങൾ ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായും ഭൂരിപക്ഷം ഉപയോക്താക്കളും പരാതിപ്പെടുന്നു. അതേസമയം തടസം നേരിടുന്നത് സെർവറുകളുടെ തകരാർ കാരണമാണെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോ​ഗിക വിശദീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല. 

അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്നം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യ, ഓസ്ട്രേലിയ, ബ്രസീൽ എന്നിവിടങ്ങളിലും സേവനങ്ങൾക്ക് തടസം നേരിടുന്നുണ്ട്. കൊളംബിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നും ഉപയോക്താക്കൾ പരാതി ഉന്നയിച്ചിരുന്നു.

വൈകീട്ട് ആറ് മണിക്ക് ശേഷമാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. സമാനമായ പ്രശ്നം കഴിഞ്ഞ മാർച്ച് 13നും സംഭവിച്ചിരുന്നു. അന്നും വാട്സാപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ താറുമാറാകുകയും പലർക്കും ലോഗിൻ ചെയ്യാനാകാത്ത സാഹചര്യവുമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം