Business

പരിധികളില്ലാതെ 90 ജിബി ഡാറ്റ; കുറഞ്ഞനിരക്കില്‍ ഗംഭീര പ്ലാന്‍, ഓണസമ്മാനവുമായി ബിഎസ്എന്‍എല്‍

ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി മികച്ച പ്ലാന്‍ അവതരിപ്പിച്ച് പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി മികച്ച പ്ലാന്‍ അവതരിപ്പിച്ച് പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്‍. സ്മാര്‍ട്ട് പ്ലാന്‍ എന്ന പേരിലാണ് ഉപഭോക്താക്കള്‍ക്ക്  ഈ സേവനം ലഭ്യമാക്കുന്നത്. വിവിധ ഓപ്പറേറ്റര്‍മാരില്‍ നിന്നും ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ളതും മികച്ചതുമായ മൊബൈല്‍ പ്ലാനാണിതെന്ന് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ജനറല്‍ മാനേജര്‍ ഡോ.പി ടി മാത്യു പറഞ്ഞു.

 234 രൂപയുടെ പ്ലാനിന് 30 ദിവസത്തെ കാലാവധിയാണുള്ളത്. പ്രതിദിന പരിധികളില്ലാതെ 90 ജി ബി ഡാറ്റ നല്‍കുന്ന ഈ പ്രീപെയ്ഡ് പ്ലാനില്‍ പ്രതിദിനം ഏതു നെറ്റ് വര്‍ക്കിലേക്കും 250 മിനിറ്റ് കോളുകള്‍ കൂടാതെ 100 എസ് എം എസും ലഭ്യമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT