Business

പഴയ കാര്‍ വില്‍ക്കാന്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യും; ഇതുപോലെ ചെയ്താല്‍ 20 ലക്ഷം പേരെങ്കിലും വാങ്ങാന്‍ വരും-വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

യുസ്ഡ് കാര്‍ വില്‍ക്കുവാന്‍ എന്തെല്ലാം ചെയ്യും. സാധാരണ ഗതിയിലാണെങ്കില്‍ ഒരു പ്രാദേശിക പത്രത്തില്‍ പരസ്യം കൊടുത്ത് ആരെങ്കിലും വിളിക്കുന്നുണ്ടോ എന്ന് കാത്തിരിക്കും. എന്നാല്‍, യൂഗന്‍ റോമനോസ്‌ക്കി തന്റെ പഴയ എസ്‌യുവി വില്‍പ്പന നടത്തിയ തന്ത്രം കണ്ടാല്‍ ആ കാര്‍ സ്വന്തമാക്കാന്‍ ആര്‍ക്കായാലും ഒന്നും തോന്നും. കാരണം അത്തരം രീതിയിലാണ് റോമനോസ്‌ക്കി തന്റെ കാറിന്റെ പരസ്യം ഒരുക്കിയത്.

1996 മോഡല്‍ സുസുക്കി വിറ്റാരയാണ് റോമനോസ്‌ക്കി വില്‍പ്പനയ്ക്ക് വെച്ചത്. പരസ്യം കണ്ടതോടെ ഏകദേശം 20 ലക്ഷത്തോളം ആളുകളാണ് ഈ കാര്‍ വാങ്ങാനായി എത്തിയത്.

ഇസ്രായേലിലുള്ള ലാറ്റ്‌വിയന്‍ ആണ് രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ഈ എപ്പിക്ക് പരസ്യമൊരുക്കിയത്. കാറിന്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന രീതിയിലാണ് പരസ്യം ഒരുക്കിയത്. വെള്ളത്തിന്റെ അടിയിലൂടെ മുതല്‍ ബഹിരാകാശത്ത് വരെ വിശ്വസിച്ച് കൊണ്ടുപോകാമെന്നാണ് പരസ്യത്തില്‍ കാണിക്കുന്നത്. പരസ്യം യൂട്യൂബില്‍ ഇട്ടതോടെയാണ് ഈ കാര്‍ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ് 20 ലക്ഷത്തോളം ആളുകള്‍ വന്നത്.

കാറിന്റെ പരസ്യം കാണാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

'അന്ന് ഒരാഴ്ചയോളം അമ്മ ഫോണിൽ വിളിച്ച് കരഞ്ഞു; മുടി വളരുമെന്ന് പറഞ്ഞ് പപ്പയുടെ തലയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നതായിരുന്നു ഏറ്റവും ഇഷ്ടം'

കുസാറ്റ് പി ജി; സി.യു.ഇ.ടി സ്കോർ അപ്ഡേഷനും പുതിയ രജിസ്ട്രേഷനും ജൂൺ 26 വരെ

'രാജസ്ഥാന്‍ റോയല്‍സ് താരം, വിവാഹ മോചിതന്‍...'; ക്രിക്കറ്റ് താരം മെസേജ് അയച്ച് ശല്യം ചെയ്‌തെന്ന് നടി; ചാഹലിലേക്ക് വിരല്‍ ചൂണ്ടി ആരാധകര്‍

സേനകളുടെ തലപ്പത്ത് ഇനി ജനറൽ രാജ സുബ്രഹ്മണി; പുതിയ സിഡിഎസ്സായി ചുമതലയേറ്റു

SCROLL FOR NEXT