Business

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനിയും സമയം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍

കൃത്യമായ കാരണമുള്ളവര്‍ക്കു പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഇനിയും അവസരം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: അസാധു നോട്ടുകള്‍ മാറ്റാന്‍ ഇനിയും സമയം നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.  സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് നോട്ടുകള്‍ മാറ്റാനുള്ള ഇനിയും സമയം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

അതേസമയം, കൃത്യമായ കാരണമുള്ളവര്‍ക്കു പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഇനിയും അവസരം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇനിയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയം നല്‍കിയാല്‍ നോട്ട് നിരോധനത്തിലൂടെയുള്ള സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.

കള്ളപ്പണം തിരിച്ചുപിടിക്കാം എന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ 500, 1,000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ നിരോധിച്ചത്. പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഡിസംബര്‍ 31 വരെ മാത്രമാണ് സര്‍ക്കാര്‍ സമയം നല്‍കിയിരുന്നത്. 

പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനു ഇനിയും അവസരം നല്‍കിയാല്‍ ഇത് ദുരുപയോഗപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വാദം. വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ 87 ശതമാനം ഒരു ദിവസം പിന്‍വലിച്ച സര്‍ക്കാര്‍ നടപടി വ്യാപക പ്രതിഷേധത്തിനു വഴിയൊരുക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഡൽഹിയിലെ പൊലീസ് അതിക്രമം: വെള്ളിയാഴ്ച എസ്എഫ്‌ഐ പഠിപ്പ്മുടക്ക്

ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 62 lottery result

ചര്‍ച്ചയ്ക്കായി ഇങ്ങോട്ട് വരണം; ഇനി ഒരുമന്ത്രിയുടെയും ഓഫീസിലേക്ക് ഇല്ലെന്ന് സിജെപി

വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍