

കോട്ടയം: കനത്ത മഴയില്‍ വൈദ്യുതത്തൂണ്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.45നു ഞീഴൂര്‍ പാഴുത്തുരുത്തിലായിരുന്നു അപടം. വൈദ്യുതി ലൈനിലേക്കു റബര്‍മരം കടപുഴകിവീണു വൈദ്യുതത്തൂണും മരവും റോഡില്‍ പതിക്കുകയായിരുന്നു.
ഈ സമയം ഇതുവഴിയെത്തിയ മന്ത്രി മോന്‍സ് ജോസഫും പൈലറ്റ് വാഹനത്തിലെ പൊലീസുകാരും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പാടത്തു നിന്നിരുന്ന റബര്‍മരം കടപുഴകി 11 കെവി ലൈനിലേക്കു പതിച്ചു. തുടര്‍ന്നു 2 വൈദ്യുതത്തൂണുകളും മരവുമാണു റോഡിലേക്കു വീണത്. അപകടത്തെത്തുടര്‍ന്നു കടുത്തുരുത്തി ഞീഴൂര്‍ റോഡില്‍ 2 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
'കാര്‍ ഒരു സെക്കന്‍ഡു കൂടി താമസിച്ചിരുന്നെങ്കില്‍ വൈദ്യുതത്തൂണുകള്‍ കാറിനു മുകളിലേക്കു വീഴുമായിരുന്നു. ഞീഴൂരില്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. ആദ്യം എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല. പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി മനസ്സിലായത്. ദൈവാനുഗ്രഹത്താല്‍ ദുരന്തം ഒഴിവായെന്നും' മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് എസ്‌കെപിഎസ് പുളിക്കിയില്‍ കുടിലിപ്പറമ്പ് റോഡിലൂടെയാണ് ഗതാഗതം തിരിച്ചുവിട്ടത്. മന്ത്രി വിവരം അറിയിച്ചതിനെത്തുടര്‍ന്നു കെഎസ്ഇബി സംഘമെത്തി പോസ്റ്റുകള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates