Business

പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല, ബോയിങ് വിമാനങ്ങള്‍ കാര്‍ പാര്‍ക്കിങ്ങില്‍

രണ്ട് വട്ടം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാന കമ്പനികള്‍ താഴെയിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

രണ്ട് വട്ടം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാന കമ്പനികള്‍ താഴെയിറക്കി. തകരാര്‍ പരിഹരിക്കുന്നതിനായി ഇവയെല്ലാം വാഷിങ്ടണിലെ കമ്പനി ആസ്ഥാനത്തേക്ക് എത്തിച്ചപ്പോഴതാ മറ്റൊരു പ്രശ്‌നം. ഈ കൂറ്റന്‍ വിമാനങ്ങളെല്ലാം എവിടെ പാര്‍ക്ക് ചെയ്യും? 

പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വന്നതോടെ കാര്‍ പാര്‍ക്കിങ്ങില്‍ വരെ വിമാനങ്ങള്‍ ഇവര്‍ക്ക് കൊണ്ടിടേണ്ടി വന്നു. കാര്‍ പാര്‍ക്കിങ്ങിന് അടുത്ത് വരെ വിമാനമിടേണ്ടി വന്ന കമ്പനിയുടെ ഗതികേടിനെ കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. 

സെക്യൂരിറ്റി അലേര്‍ട്ടിലെ സോഫ്റ്റ്വയര്‍ പ്രശ്‌നമാണ് ബോയിങ് 737 വിമാനങ്ങളുടെ അപകടത്തിന് പിന്നിലെന്ന് കണ്ടെത്തിയതോടെയാണ് പ്രശ്‌നം പരിഹരിക്കുന്നതിനായി വിമാനങ്ങളെല്ലാം കമ്പനി ആസ്ഥാനത്തേക്കെത്തിയത്. കഴിഞ്ഞ മാര്‍ച്ചിലും ഓക്ടോബറിലുമായി ലയണ്‍ എയറിന്റേയും, എത്യോപ്യന്‍ എയറിന്റേയും ബോയിങ് 737 വിമാനങ്ങളാണ് തകര്‍ന്നത്. 

ഈ രണ്ട് അപകടങ്ങളിലുമായി 350 പേര്‍ കൊല്ലപ്പെട്ടിരുന്നു. കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വിമാനങ്ങള്‍ നിരത്തിയിട്ടതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ വ്യേമയാന ചരിത്രത്തിലെ ചരിത്ര മുഹുര്‍ത്തമെന്നെല്ലാമാണ് ഇതിനോട് പ്രതികരണം ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം

കെ ടെറ്റ്: പൊതുവിദ്യാഭ്യാസവകുപ്പ് സുപ്രീം കോടതിയില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കും