Business

പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് ഒറ്റയടിക്ക് പത്തിരട്ടിയാക്കി ; ഇല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് , ചെക്ക് ലീഫിനും നിയന്ത്രണം

മൂന്നുവര്‍ഷം മിനിമം ബാലന്‍സ് ഇല്ലാതിരുന്നാല്‍ അക്കൗണ്ട് റദ്ദാക്കും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : പാവങ്ങളുടെ ബാങ്ക് എന്നറിയപ്പെടുന്ന പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകളില്‍ ഇനി 500 രൂപ മിനിമം ബാലന്‍സ് ഉണ്ടായിരിക്കണം. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഓരോ വര്‍ഷവും 100 രൂപ വീതമാണ് ഈടാക്കുക.

നേരത്തെ 50 രൂപയായിരുന്നു മിനിമം ബാലന്‍സായി വേണ്ടിയിരുന്നത്. മൂന്നുവര്‍ഷം മിനിമം ബാലന്‍സ് ഇല്ലാതിരുന്നാല്‍ അക്കൗണ്ട് റദ്ദാക്കും. വര്‍ഷത്തില്‍ ഒരു ഇടപാടെങ്കിലും നടത്തണമെന്നും നിബന്ധനയുണ്ട്. ഡിസംബറിന് മുമ്പ് മിനിമം ബാലന്‍സ് 500 രൂപയാക്കി നിലനിര്‍ത്താന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷം സൗജന്യമായി ലഭിക്കുന്ന ചെക്ക്‌ലീഫുകളുടെ എണ്ണം 10 ആയി കുറച്ചു. അധിക ചെക്ക്‌ലീഫിന് പണം അടയ്ക്കണം. എടിഎം കാര്‍ഡിന് വാര്‍ഷിക ഫീസ് ഈടാക്കിത്തുടങ്ങുമെന്നും സൂചനയുണ്ട്.

സാധാരണക്കാര്‍ക്ക് സേവന നിരക്കുകളില്ലാതെ മികച്ച ബാങ്കിങ് സേവനം എന്ന ലക്ഷ്യത്തോടെ 2018 ലാണ് തപാല്‍ ബാങ്ക് ആരംഭിച്ചത്. രാജ്യത്ത് ഏതാണ്ട് 1.5 ലക്ഷം തപാല്‍ ഓഫീസുകളിലായി 9 കോടി അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് കണക്ക്. 500 കോടി രൂപയിലേറെ നിക്ഷേപവുമുണ്ട്. ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകളിലെ നിരക്കുകളില്‍ വ്യത്യാസം വരുത്തിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT