Business

പ്രതിദിനം 2.5 ജിബി ഡേറ്റ, ആമസോണ്‍ പ്രൈം അംഗത്വം; കുറഞ്ഞ നിരക്കില്‍ ആകര്‍ഷണീയമായ പ്ലാനുമായി എയര്‍ടെല്‍ 

299 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആകര്‍ഷകങ്ങളായ ആനുകൂല്യങ്ങളുമായി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ വീണ്ടും. 299 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ടെല്‍ താങ്ക്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പ്ലാന്‍ കമ്പനി പ്രഖ്യാപിച്ചത്. 

ദിവസേന 2.5 ജിബി ഡേറ്റ ഈ പ്ലാനില്‍ ലഭിക്കും. ഒപ്പം ആമസോണ്‍ പ്രൈം അംഗത്വവും ലഭിക്കും. 28 ദിവസമാണ്  വാലിഡിറ്റി. ഇതില്‍ പരിധിയില്ലാത്ത കോളുകളും ദിവസം 100 എസ്എംഎസും ലഭിക്കും.

ഇതുവരെ എയര്‍ടെല്‍ ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം മാത്രമാണ് ആമസോണ്‍ പ്രൈം അംഗത്വം നല്‍കിയിരുന്നത്. എയര്‍ടെല്‍ ആപ്പിന്റെ പേരും എയര്‍ടെല്‍ താങ്ക്‌സ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഈ ആപ്പ് ഉണ്ടെങ്കിലേ ആമസോണ്‍ പ്രൈം അംഗത്വം ആക്റ്റിവേറ്റ് ചെയ്യാനാവൂ.

പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, പ്രൈം റീഡിങ് എന്നിവ  പ്രൈം അംഗത്വം ലഭിക്കുന്ന ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT