ന്യൂഡല്‍ഹി: ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ ടോള്‍ പ്ലാസകളില്‍ ഇരട്ടി തുക നല്‍കേണ്ടിവരും. രാജ്യത്തെ ടോള്‍പ്ലാസകളെല്ലാം പൂര്‍ണമായും ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായി, വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി ദേശീയപാതാ അതോറിറ്റി ഉത്തരവിറക്കി.
ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ എത്തിയാല്‍ വന്‍തുക പിഴ ഈടാക്കാനാണ് ദേശീയപാതാ അതോറിറ്റി മേഖലാകേന്ദ്രങ്ങള്‍ക്കു നല്‍കിയ നിര്‍ദേശം. എത്ര രൂപയാണോ ടോള്‍ അടയ്‌ക്കേണ്ടിയിരുന്നത് അതിന്റെ ഇരട്ടി പിഴയായി ഈടാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
2017 ഡിസംബര്‍മുതല്‍ പുതിയ വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിനു ഡീലര്‍മാര്‍ തന്നെ സൗകര്യം ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങള്‍ വഴി മറ്റു വാഹനങ്ങള്‍ക്കു ഫാസ്ടാഗ് രജിസ്‌ട്രേഷന്‍ നടത്താം. വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി നിര്‍ദിഷ്ട ഫീസ് അടച്ചാല്‍ സ്റ്റിക്കര്‍ കിട്ടും. ബാങ്കുകളിലൂടെയും മൊബൈല്‍ വാലറ്റുകളിലൂടെയും ടാഗ് റീചാര്‍ജ് ചെയ്യാം.
വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനിലാണ് (മുന്‍വശത്തെ ഗ്ലാസ്) ഫാസ്ടാഗ് സ്റ്റിക്കര്‍ പതിക്കുക. ഇതില്‍ രേഖപ്പെടുത്തിയ കോഡിലൂടെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടോള്‍ ഇടപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates