Business

ബെന്‍സിന്റെ സിഇഒയുടെ വിരമിക്കല്‍ ആഘോഷമാക്കി ബിഎംഡബ്ല്യൂ: രസകരമാണ്.. വൈകാരികവും, വീഡിയോ കാണാം

കരാര്‍ പ്രകാരമുള്ളതിനേക്കാള്‍ നേരത്തെ പടിയിറങ്ങുന്ന ഡീറ്റ് സെഷെയുടെ 'അവസാന ദിനം' എന്ന തലക്കെട്ടില്‍ ബിഎംഡബ്യു ചിത്രീകരിച്ച വീഡിയോയില്‍ അദ്ദേഹത്തിന്റെ അവസാന ഓഫിസ് ദിനമാണ് ചിത്രീകരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

വാഹനനിര്‍മ്മാണ മേഖലയിലെ അതികായന്‍മാരിലൊരാളായ മെഴ്‌സിഡസ് ബെന്‍സിന്റെ സിഇഒ ഡീറ്റ് സെഷെയുടെ വിരമിക്കലും അതിനെ പ്രതിപാദിച്ച് എതിരാളിയായ ബിഎംഡബ്ല്യൂ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുമാണ് ഇന്ന് ഓട്ടോമൊബീല്‍ രംഗത്തെ ചര്‍ച്ചാവിഷയം. ഡീറ്റ് സെഷെയുടെ ഔദ്യോഗിക വിരമിക്കല്‍ രംഗങ്ങളാണ് അദ്ദേഹവുമായി സാദൃശ്യമുള്ള ഒരു പ്രഫഷണല്‍ നടനെ ഉപയോഗിച്ച് ബിഎംഡബ്ല്യു കമ്പനി ചിത്രീകരിച്ചിരിക്കുന്നത്.

കരാര്‍ പ്രകാരമുള്ളതിനേക്കാള്‍ നേരത്തെ പടിയിറങ്ങുന്ന ഡീറ്റ് സെഷെയുടെ 'അവസാന ദിനം' എന്ന തലക്കെട്ടില്‍ ബിഎംഡബ്യു ചിത്രീകരിച്ച വീഡിയോയില്‍ അദ്ദേഹത്തിന്റെ അവസാന ഓഫിസ് ദിനമാണ് ചിത്രീകരിക്കുന്നത്. തന്റെ കസേരയില്‍ നിന്നും എഴുന്നേറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം സെല്‍ഫി എടുത്തും യാത്ര പറഞ്ഞും പിരിയുന്ന സെഷെ മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസിലാണ് വീട്ടിലേക്ക് മടങ്ങുന്നത്. ശേഷം ആ കാര്‍ തിരിച്ച് പോകുന്നതും വീഡിയോയില്‍ കാണാം.

പിന്നീട് സെഷെയുടെ വീടിന്റെ ഗ്യാരേജ് തുറന്ന് ഒരു ഓറഞ്ച് ബിഎംഡബ്ല്യു ഐ 8 റോഡ്സ്റ്റര്‍ കാര്‍ പുറത്തേയ്ക്ക് വരികയാണ്. ഡ്രൈവിങ് സീറ്റില്‍ സെഷെയും. ടാഗ് ലൈനായി 'അവസാനം സ്വാതന്ത്ര്യം' എന്ന് എഴുതിക്കാണിക്കുകയും ചെയ്യുന്നുണ്ട്. ഇത്രയും കാലം പ്രചോദനമേകുന്ന മത്സരം കാഴ്ച്ചവെച്ചതിന് നന്ദി പറഞ്ഞാണ് ബിഎംഡബ്ല്യൂവിന്റെ വീഡിയോ അവസാനിക്കുന്നത്. 

വളരെപ്പെട്ടെന്ന് തന്നെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. യൂട്യൂബില്‍ മാത്രം 3 മില്യണ്‍ വ്യൂവേഴ്‌സാണ് ഇതിനോടകം വീഡിയോ കണ്ടത്. ഫേസ്ബുക്കില്‍ 1.5 മില്യണ്‍ വ്യൂവേഴ്‌സ് ആയി. ബിഎംഡബ്ല്യൂവിന്റെ ക്രിയേറ്റിവിറ്റിയെ പ്രശംസിച്ചാണ് ആളുകള്‍ ഇത് ഷെയര്‍ ചെയ്യുന്നത്. ട്വിറ്ററിലും വീഡിയോ വൈറലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ