Business

ഭവന, വാഹന വായ്പകള്‍ എടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!; എസ്ബിഐ പലിശ നിരക്ക് കുറച്ചു

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വായ്പാ നിരക്ക് കുറച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വായ്പാ നിരക്ക് കുറച്ചു. എംസിഎല്‍ആറിലാണ് (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് വായ്പ നിരക്ക്) 15 അടിസ്ഥാന നിരക്കിന്റെ വരെ കുറവ് വരുത്തിയത്. മാര്‍ച്ച് 10 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

നടപ്പുസാമ്പത്തികവര്‍ഷം തുടര്‍ച്ചയായി പത്താം തവണയാണ് എസ്ബിഐ എംസിഎല്‍ആര്‍ കുറയ്ക്കുന്നത്. ഒരു വര്‍ഷം വരെയുളള എംസിഎല്‍ആര്‍ ഇതോടെ 7.75 ശതമാനമായി. നേരത്തെ ഇത് 7.85 ശതമാനമായിരുന്നു. ഒരു മാസം വരെ കാലാവധിയുളള എംസിഎല്‍ആറില്‍ 15 അടിസ്ഥാന നിരക്കിന്റെ കുറവാണ് വരുത്തിയത്. ഇതോടെ 7.65 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായി നിരക്ക്. രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെ കാലാവധിയുളള എംസിഎല്‍ആര്‍ നിരക്കുകളില്‍ 10 അടിസ്ഥാന നിരക്കിന്റെ വീതം കുറവാണ് വരുത്തിയത്. 

വാഹന, ഭവന വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ നിരക്ക്. ഈ മേഖലകളുടെ ഉണര്‍വ് സാധ്യമാക്കാന്‍ പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറാവണമെന്ന് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എസ്ബിഐയുടെ നടപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

SCROLL FOR NEXT