Business

ഭവന-വാഹന വായ്പാ പലിശ കുറയും: അടിസ്ഥാന നിരക്കുകള്‍ ആര്‍ബിഐ കുറച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അടിസ്ഥാന പലിശ നിരക്കുകള്‍ ആര്‍ബിഐ കുറച്ചതോടെ ഭവന-വായ്പാ പലിശ നിരക്കുകളില്‍ കുറവുണ്ടാകും. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന ഹ്രസ്യകാല വായ്പാ പലിശയായ റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായും ബാങ്കുകള്‍ ആര്‍ബിഐയില്‍ സൂക്ഷിക്കുന്ന പണത്തിന്റെ പലിശയായ റിവേഴ്‌സ് റിപ്പോ ആറു ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായും കുറച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ കീഴിലുള്ള ആറംഗ ധനനയ അവലോകന സമിതിയാണ് റിസര്‍വ് ബാങ്കിന്റെ നയം പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതാണ് പലിശ നിരക്കില്‍ കുറവ് വരുത്താന്‍ ആര്‍ബിഐ തയാറായത്. അതേസമയം, നിരക്കില്‍ കുറവ് വരുത്തുമെന്ന് സാമ്പത്തിക ലോകം പ്രതീക്ഷിച്ചിരുന്നു.

ആര്‍ബിഐ പലിശ നിരക്കു കുറച്ചതോടെ ബാങ്കുകളും പലിശ നിരക്ക് കുറച്ചേക്കും. സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരും വാണിജ്യ വ്യാവസായിക ലോകവും നിരക്കുകളില്‍ കുറവു വരുത്തണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും പണപ്പെരുപ്പം ചൂണ്ടിക്കാട്ടി റിപ്പോ നിരക്കില്‍ കുറവ് വരുത്താന്‍ കഴിഞ്ഞ നാല് അവലോകന യോഗത്തിലും ആര്‍ബിഐ തയാറായിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

ക്ലാസിൽ അതിക്രമിച്ചു കയറി യന്ത്രവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; 21 കാരൻ അറസ്റ്റിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 774 lottery result

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി

'ചര്‍ച്ചയ്ക്കു പോലും വിളിച്ചില്ല'; വളര്‍മതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി, പ്രതിരോധിച്ച് യുവമോര്‍ച്ച, സംഘര്‍ഷം