Business

മടക്കാം നിവര്‍ത്താം, സ്മാര്‍ട്ട്‌ഫോണിന്റെ തലവര മാറ്റാന്‍ സാംസങിന്റെ 'ഗാലക്‌സി ഫോള്‍ഡ്'

മടക്കിയാല്‍ 4.6 ഇഞ്ച് മാത്രം വലിപ്പവും നിവര്‍ത്തിയാല്‍ 7.3 ഇഞ്ച് വലിപ്പവുമാണ് ഫോണിനുള്ളത്. മടങ്ങുന്നതില്‍ മാത്രമാണ് ഗാലക്‌സി ഫോണിന്റെ ഫീച്ചര്‍ എന്ന് കരുതുകയേ വേണ്ട. ആറ് ക്യാമറകളും ഫോണിലുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വമ്പന്‍ തിരിച്ചു വരവിനൊരുങ്ങുകയാണ് സാംസങ്. ഇതിന്റെ ഭാഗമായി മടക്കുകയും നിവര്‍ത്തുകയും ചെയ്യാവുന്ന ഗാലക്‌സി ഫോള്‍ഡാണ് സാംസങ് പുറത്തിറക്കിയിരിക്കുന്നത്. മടക്കിയാല്‍ 4.6 ഇഞ്ച് മാത്രം വലിപ്പവും നിവര്‍ത്തിയാല്‍ 7.3 ഇഞ്ച് വലിപ്പവുമാണ് ഫോണിനുള്ളത്. മടങ്ങുന്നതില്‍ മാത്രമാണ് ഗാലക്‌സി ഫോണിന്റെ ഫീച്ചര്‍ എന്ന് കരുതുകയേ വേണ്ട. ആറ് ക്യാമറകളും ഫോണിലുണ്ട്. ഒരു ക്യാമറ മുകളിലും പിന്‍വശത്ത് മൂന്നും രണ്ട് ക്യാമറകള്‍ ഫോണിനുള്ളിലും കണ്‍ തുറന്നിരിക്കും. 

 ലാപ്‌ടോപ്പുകളെ ഒഴിവാക്കാന്‍ ഗാലക്‌സി ഫോള്‍ഡ് സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം.പ്രോസസിങ് പവര്‍ ഗെയിനിങ് ലാപ്‌ടോപുകളെക്കാള്‍ ഗാലക്‌സി ഫോള്‍ഡിനുണ്ട്.  ഇതിനുംപുറമേ മള്‍ട്ടി ടാസ്‌കിങും ഫോണില്‍ സാധ്യമാണ്. 

 ഇനിയുള്ള കാലം ഫോള്‍ഡഡ് ഫോണുകളുടേതാവുമോയെന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. സാംസങ് ഫോണ്‍ പുറത്തിറക്കിയെങ്കിലും ആപ്പിളും വാവോയും ഗൂഗിളുമെല്ലാം മടക്കാന്‍ സാധിക്കുന്ന ഫോണിന്റെ പണിപ്പുരയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !