Business

മെസേജ് തെറ്റി അയച്ച് പൊല്ലാപ്പിലാകണ്ട; അയച്ച സന്ദേശം പിൻവലിക്കാൻ മെസഞ്ചറിൽ പുതിയ ഫീച്ചർ 

വാട്‌സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയിലാണ് അണ്‍സെന്റ് ഫീച്ചറും പ്രവർത്തിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഇനിമുതൽ ഫെയ്‌സ്ബുക്ക് മെസഞ്ചറിലും. പുതുതായി അവതരിപ്പിച്ച  'അണ്‍സെന്റ്' ഫീച്ചര്‍ ഉപയോ​ഗിച്ചാണ് ഇത് സാധ്യമാകുക. ഗ്രൂപ്പ് സന്ദേശങ്ങളിലും, സ്വകാര്യ ചാറ്റുകളിലും അണ്‍സെന്റ് ഫീച്ചര്‍ ഉപയോ​ഗപ്പെടുത്താം. 

വാട്‌സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയിലാണ് അണ്‍സെന്റ് ഫീച്ചറും പ്രവർത്തിക്കുക. നിങ്ങള്‍ക്ക് മാത്രമായി നീക്കം ചെയ്യുക, എല്ലാവരില്‍ നിന്നും നീക്കം ചെയ്യുക  എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനാകും. സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടാല്‍ അവിടെ വാട്‌സാപ്പ് മാതൃകയിൽ സന്ദേശം നീക്കം ചെയ്യപ്പെട്ടു എന്ന കുറിപ്പ് കാണാം. 

പത്ത് മിനിറ്റാണ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി. മെസഞ്ചര്‍ ആപ്പിലും ഫെയ്‌സ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പിലും പുതിയ ഫീച്ചര്‍ ലഭ്യമാണ്. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് സേവനം പ്രയോജനപ്പെടുത്താനാകും. 

വാട്‌സാപ്പില്‍ അവതരിപ്പിച്ച ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയതിന് പുറമെയാണ് മെസഞ്ചറിലും ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിൽ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ഏഴ് മിനിറ്റ് സമയമാണ് ആദ്യം നൽകിയിരുന്നത്. ഇപ്പോൾ ഒരുമണിക്കൂർ വരെ സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അവസരമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ