Business

ലക്ഷ്യസ്ഥാനത്ത് എളുപ്പത്തിൽ എത്തിച്ചേരാം; ഇരുചക്ര വാഹനങ്ങൾക്കായുള്ള ടൂ വീലർ മോഡ് സേവനങ്ങൾ വിപുലീകരിച്ച് ​ഗൂ​ഗിൾ മാപ്സ് 

കേരളത്തിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാ​ഗമായി ​ഗൂ​ഗിൾ മാപ്സ് കൊച്ചിയിൽ ഇരുചക്ര വാഹനങ്ങൾക്കായുള്ള ടൂ വീലർ മോഡ് സേവനങ്ങൾ വിപുലീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാ​ഗമായി ​ഗൂ​ഗിൾ മാപ്സ് കൊച്ചിയിൽ ഇരുചക്ര വാഹനങ്ങൾക്കായുള്ള ടൂ വീലർ മോഡ് സേവനങ്ങൾ വിപുലീകരിച്ചു. ലക്ഷ്യസ്ഥാനത്ത് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നതിനൊപ്പം അതതു പ്രദേശത്തെ കടകളും ഭക്ഷണശാലകളും ഉൾപ്പെടെ ഇരുചക്ര യാത്രികർക്ക് എളുപ്പത്തിൽ കണ്ടെത്താനാകുന്ന രീതിയിലാണ് സേവനങ്ങൾ വിപുലീകരിച്ചിരിക്കുന്നത്. 

യാത്രക്കാർക്ക് വിവിധ ലൊക്കേഷനുകളും ഷോർട്ട് കട്ടുകളുമുൾപ്പെടെ പങ്കുവയ്ക്കാനും അവസരം ലഭിക്കും. ഓരോ പ്രദേശത്തേയും തത്സമയ ട്രാഫിക്ക് വിവരങ്ങളും മുന്നറിയിപ്പുകളും അപ്ഡേറ്റ് ചെയ്യുന്നതിനൊപ്പം പ്രത്യേക റിവാർഡ് പോയിന്റുകൾ നേടാനും അവസരമുണ്ട്. മലയാളം ഉൾപ്പെടെ ഏഴ് പ്രാദേശിക ഭാഷകളിൽ നാവി​ഗേഷൻ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ​ഗൂ​ഗിൾ മാപ്സ് ഇന്ത്യ ലീഡ് അനൽ ഘോഷ് പറഞ്ഞു. 

നിലവിൽ പ്രതിമാസം രണ്ട് കോടിയിലധികം ആളുകളാണ് രാജ്യത്ത് ​ഗൂ​ഗിൾ മാപ്സിന്റെ ഇരുചക്ര വാഹനങ്ങൾക്കായുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

'എനിക്ക് നിങ്ങളെ 'അബു' എന്ന് വിളിക്കാമോ ?'; 'ഇതിനായി 50 വർഷമാണ് കാത്തിരുന്നതെ'ന്ന് കമൽ ഹാസനോട് രേഖ

'അതെന്താ അത്ഭുതമാണോ...?' കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെക്കുറിച്ച് കെ സുധാകരന്‍

അംബാനിയെ മറികടന്ന് അദാനി; ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍

മധുരത്തിനോടുള്ള കൊതി കുറയ്ക്കാം

SCROLL FOR NEXT