Business

ലോകത്ത് ഏറ്റവും കൂടുതൽ ടെക്നോളജി സ്റ്റാർട്ടപ്പുകളുള്ള ന​ഗരങ്ങളുടെ പട്ടികയിൽ ബം​ഗളൂരുവിന് മൂന്നാം സ്ഥാനം

ലോകത്തെ ഏറ്റവും കൂടുതല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുളള നഗരങ്ങളുടെ പട്ടികയില്‍ ബംഗളൂരുവിന് മൂന്നാം സ്ഥാനം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ലോകത്തെ ഏറ്റവും കൂടുതല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുളള നഗരങ്ങളുടെ പട്ടികയില്‍ ബംഗളൂരുവിന് മൂന്നാം സ്ഥാനം. ഏറ്റവും കൂടുതല്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ കേന്ദ്രീകരിച്ചിട്ടുളള നഗരമെന്ന നേട്ടം സിലിക്കണ്‍ വാലിക്കാണ്. പട്ടികയില്‍ രണ്ടാം സ്ഥാനം ലണ്ടനും സ്വന്തമാക്കി. ആഗോള വ്യവസായ സംഘടയായ നാസ്കോം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. 

അന്താരാഷ്ട്ര തലത്തില്‍ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സമ്പദ് വ്യവസ്ഥ എന്ന ഖ്യാതി നിലനിര്‍ത്താനും ഇന്ത്യക്കായിട്ടുണ്ട്. നാസ്കോമിന്‍റെ കണക്കുകള്‍ പ്രകാരം മൊത്തം 7,200-7,700 സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലുളളത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയിലുളള നിക്ഷേപത്തില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുളള വളര്‍ച്ചയാണുണ്ടായതെന്നും നാസ്കോം റിപ്പോര്‍ട്ടിൽ പറയുന്നു. ഈ വര്‍ഷം ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ മാത്രം 1,200 ടെക് സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയില്‍ വളര്‍ന്നു വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'