Business

വജ്രക്കല്ലുകള്‍ കൊണ്ടു പൊതിഞ്ഞ എമിറേറ്റ്‌സ് വിമാനം കണ്ട് കണ്ണ് തള്ളി ഇന്റര്‍നെറ്റ് ലോകം; വൈറലായി ബ്ലിങ് 777 

ഇത് സത്യമാണോ, ഈ വിമാനം ശരിക്കും പറക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ മുതല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍ ഒരുക്കുക എന്ന ഉപദേശം വരെ എമിറേറ്റ്‌സിന്റെ ട്വീറ്റിന് മറുപടിയായി ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

റക്കാന്‍ സജ്ജമായി കിടക്കുന്ന എമറൈറ്റ്‌സ് വിമാനം ബ്ലിങ് 777 കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം. സംഗതി ഇഷ്ടപ്പെട്ടെങ്കിലും സംഭവം അങ്ങ് വിശ്വസിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് പലരും. എമറൈറ്റ്‌സ് എയര്‍ലൈന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചതുകൊണ്ടുതന്നെ കൂടുതല്‍ പേരും സംഭവം സത്യമാണെന്ന ചിന്തയിലാണ്. എന്നാല്‍ വജ്രക്കല്ലുകള്‍ കൊണ്ട് മൂടിയ ഈ വിമാനം വെറും ഒരു ചിത്രം മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം. 

ചിത്രകാരിയായ സാറാ ഷക്കീലിന്റെ സൃഷ്ടിയാണ് ഇത്. അഞ്ച് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള സാറയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ആദ്യം ചിത്രം പ്രത്യക്ഷപ്പെട്ടത്. ഡിസംബര്‍ നാലാം തിയതി പങ്കുവച്ച ചിത്രം 54,000ത്തോളം ലൈക്കുകള്‍ വാങ്ങിക്കൂട്ടിയിരുന്നു. പിന്നീടാണ് എമിറേറ്റ്‌സിന്റെ പേജില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്. 12,000ത്തോളെ ലൈക്കുകള്‍ നേടിയ ട്വീറ്റ് 4,000ത്തോളം പേരാണ് റീട്വീറ്റ് ചെയ്തത്. 

ഇത് സത്യമാണോ, ഈ വിമാനം ശരിക്കും പറക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ മുതല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍ ഒരുക്കുക എന്ന ഉപദേശം വരെ എമിറേറ്റ്‌സിന്റെ ട്വീറ്റിന് മറുപടിയായി ലഭിച്ചു. വിമാനത്തിന്റെ ബാഹ്യ ഭംഗിയെ വര്‍ണ്ണിച്ചുള്ള കമന്റുകളും നിരവധിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT