വാട്ട്‌സാപ്പിലെ ചാറ്റ് നിങ്ങളെ ജയിലില്‍ എത്തിക്കുമോ ? സൂക്ഷിച്ചില്ലെങ്കില്‍ പൊലീസെത്തി അറസ്റ്റ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനല്ലേ, ആരും അറിയില്ലെന്ന് കരുതി ഇനി ചാറ്റ് ബോക്‌സ് തുറക്കരുത്. വാട്ട്‌സാപ്പ് ദുരുപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നാണ് വാട്ട്‌സാപ്പ് സന്ദേശങ്ങളുടെ മെറ്റാഡാറ്റ കമ്പനി സൂക്ഷിക്കാന്‍ തുടങ്ങിയത്. എന്തെങ്കിലും കാരണവശാല്‍ പൊലീസ് ആവശ്യപ്പെട്ടാല്‍ നിങ്ങളുടെ എല്ലാ ചാറ്റും പുറത്താവുമെന്ന് തന്നെയാണ് പുതിയ ചട്ടങ്ങള്‍ പറയുന്നത്.
ആരെല്ലാം കുടുങ്ങും?
വാട്ട്‌സാപ്പ് അഡ്മിനാണോ? ചുമ്മാ ഒരു രസത്തിന് ഇനി വാട്ട്‌സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍ സ്ഥാനം ഏല്‍ക്കരുത്. അംഗങ്ങള്‍ അയയ്ക്കുന്ന നിരുത്തരവാദപരമായ സന്ദേശങ്ങള്‍ക്ക് അഡ്മിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരമുണ്ട്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ശരീരവ്യാപാരവും നടത്തിയാലും ജയിലില്‍ ആവും. വേശ്യാവൃത്തിയും , ലഹരി മരുന്ന് വില്‍പ്പനയും മറ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വാട്ട്‌സാപ്പ് ഉപയോഗിക്കുന്ന് ഒഴിവാക്കാനാണ് ഈ നിയന്ത്രണം കൊണ്ടു വന്നത്.
പ്രമുഖരുടെയും ചലച്ചിത്രതാരങ്ങളുടെയും മറ്റും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നിര്‍മ്മിക്കുകയോ, വാട്ട്‌സാപ്പ് വഴി പ്രചരിപ്പിക്കുകയോ ചെയ്താലും അഴിയെണ്ണാം. സ്ത്രീകളെ കുറിച്ച് അപമാനകരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാലും, വാട്ട്‌സാപ്പ് സന്ദേശങ്ങളിലൂടെ ഉപദ്രവിക്കാന്‍ ശ്രമിച്ചാലും അറസ്റ്റിലാവുമെന്നാണ് സൈബര്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ആളുകളറിയാതെ അവരുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുന്നവരും കുടുങ്ങും. ഇത്തരം ഉള്ളടക്കങ്ങള്‍ വാട്ട്‌സാപ്പ് വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ വളരെ എളുപ്പമാണ്. അശ്ലീല ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് പങ്കു വയ്ക്കുന്നതും മറ്റുള്ളവര്‍ക്ക് അയയ്ക്കുന്നതും കര്‍ശനമായി നിരോധിച്ച് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇത്തരം സംഭവങ്ങളില്‍ കേസെടുക്കാനുള്ള അധികാരവും നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates