ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്തില്ലെങ്കില്‍ ഡിലീറ്റാകുമെന്ന് വാട്ട്‌സാപ്പ്. ഒരു വര്‍ഷമായി ബാക്ക്അപ് ചെയ്യാത്തവരുടെ ഫോണിലെ വാട്ട്‌സാപ്പ് വിവരങ്ങളാണ് നഷ്ടമാവുക. ബ്ലോഗ് പോസ്റ്റ് വഴിയാണ് വാട്ട്‌സാപ്പ് ഇക്കാര്യം അറിയിച്ചത്.
ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക് അപ് ചെയ്തില്ലെങ്കില്‍ ഈ നവംബര്‍ 13 ഓടെ വിവരങ്ങള്‍ നഷ്ടമാകുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. നവംബര്‍ പന്ത്രണ്ടിനകം ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക്അപ് ചെയ്താല്‍ വാട്ട്‌സാപ്പിലുള്ള ശേഖരണ സൗകര്യത്തിന് പുറമേ ഗൂഗിള്‍ ഡ്രൈവിലെ 15 ജിബി സ്റ്റോറേജ് സംവിധാനം കൂടി ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. ഫ്രീ ഗൂഗിള്‍ ഡ്രൈവ് വാട്ട്‌സാപ്പ് സ്‌റ്റോറേജ് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.
ഒരു സ്മാര്‍ട്ട്‌ഫോണില്‍ തന്നെ കുറച്ച് കാലം വാട്ട്‌സാപ്പ് ഉപയോഗിക്കുകയും ഒരു വര്‍ഷമായി അപ്‌ഡേറ്റ് ചെയ്യാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ഫോണില്‍ ബാക്ക് അപ് ചെയ്യാത്ത ഫയലുകള്‍ ഡിലീറ്റാകും. ഗൂഗിള്‍ ഡ്രൈവില്‍ സൈന്‍ ഇന്‍ ചെയ്യാതെ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ഒരു വര്‍ഷമായി ബാക്ക് ചെയ്യാതിരുന്നാലും വിവരങ്ങള്‍ നഷ്ടമാകുമെന്ന് വാട്ട്‌സാപ്പ് അറിയിച്ചത്.
മികച്ച മെസേജ് സര്‍വ്വീസിന് പുറമേ വിവരങ്ങള്‍ സ്റ്റോര്‍ ചെയ്യാനുള്ള സൗകര്യവും വാട്ട്‌സാപ്പ് നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates