Business

വാട്ട്‌സ്ആപ് ഇനി ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്കും

പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചതിനു പിറകെ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്കും കടക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്.

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചതിനു പിറകെ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്കും കടക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്. വാട്ട്‌സ്ആപ്പിന്റെ എട്ടാം ജന്‍മദിനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ആപ്പിന്റെ സഹസ്ഥാപകന്‍ ബ്രയാണ്‍ ആക്ടണ്‍ ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. പുതുതായി കൊണ്ടുവന്ന സ്റ്റാറ്റസ് സൗകര്യത്തിനോട് ഉപയോക്താക്കള്‍ ആദ്യഘട്ടത്തില്‍ പോസിറ്റീവായി പ്രതികരിച്ചില്ലെങ്കിലും പിന്നീട് അനുകൂല പ്രതികരണമാണ് ലഭിച്ചത്. ഉപയോക്താക്കളുടെ പ്രതികരണങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് ആപ്ലിക്കേഷന്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍