Business

വാട്ട്‌സ് ആപ്പും ഫെയ്‌സ്ബുക്കും യൂട്യൂബുമായി 501 രൂപയ്ക്ക് ജിയോ ഫോണ്‍ 2

വാട്ട്‌സ് ആപ്പും ഫെയ്‌സ്ബുക്കും യൂട്യൂബുമായി 501 രൂപയ്ക്ക് ജിയോ ഫോണ്‍ 2

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജിയോ ഫോണിന്റെ പുതുക്കിയ വേര്‍ഷനായ ജിയോ ഫോണ്‍ 2 റിലയന്‍സ് അവതരിപ്പിച്ചു. വാട്ട്‌സ് ആപ്പും ഫെയ്‌സ്ബുക്കുമെല്ലാമുള്ള ഫീച്ചര്‍ ഫോണ്‍ ആണ് ജിയോ ഫോണ്‍ 2. വില 2999 രൂപ. പഴയ ഫീച്ചര്‍ ഫോണ്‍ കൊടുത്ത് 501 രൂപയ്ക്ക് ജിയോ ഫോണ്‍ 2 എക്‌സ്‌ചേഞ്ച് വിലയില്‍ വാങ്ങാം. 

ഓഗസ്റ്റ് പതിനഞ്ചു മുതല്‍ ജിയോ ഫോണ്‍ 2 വിപണിയില്‍ ലഭിക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി വാര്‍ഷിക ജനറല്‍ ബോഡിയില്‍ പറഞ്ഞു.

2.4 ഇഞ്ചാണ് ജിയോ ഫോണ്‍ 2വിന്റെ സ്‌ക്രീന്‍. ക്വര്‍ട്ടി കീപാഡ്, ഫോര്‍വേ നാവിഗേഷന്‍ കീ എന്നിവയുണ്ടാവും. ഡ്യൂവല്‍ സിം ഫോണാണ്. 4ജി എല്‍ടിഇ സപ്പോര്‍ട്ട്.

512 എംബി റാം, 4 ജിബി മെമ്മറി, 2 മെഗാപിക്‌സല്‍ റിയര്‍ കാമറ, വിജിഎ ഫ്രണ്ട് കാമറ എന്നിവയാണ് മറ്റു സ്‌പെസിഫിക്കേഷനുകള്‍. 150 എംബിപിഎസ് വരെ ഡൗണ്‍ലോഡ് സ്പീഡ് സപ്പോര്‍ട്ട് ചെയ്യും. ബാറ്ററി 2000 എംഎഎച്ച്. വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, യൂട്യൂബ് ആപ്പുകളുണ്ടാവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ