Business

വാട്‌സാപ്പ് മെസേജ് കണ്ട് കൊതിക്കണ്ട; ജെറ്റ് എയര്‍വേയ്‌സ് സൗജന്യമായി ടിക്കറ്റ് കൊടുക്കുന്നില്ല 

കമ്പനിയുടെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജെറ്റ് എയര്‍വേയ്‌സ് എല്ലാവര്‍ക്കും രണ്ട് വിമാനടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കുന്ന വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കമ്പനിയുടെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജെറ്റ് എയര്‍വേയ്‌സ് എല്ലാവര്‍ക്കും രണ്ട് വിമാനടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കുന്ന വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരണം. വാട്‌സാപ്പിലൂടെ പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് ജെറ്റ് എയര്‍വേയ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ഇത്തരത്തില്‍ കമ്പനി പ്രഖ്യാപിക്കുന്നവ ജെറ്റ് എയര്‍വെയ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ മാത്രമായിരിക്കും അറിയിക്കുകയെന്നും ട്വീറ്റില്‍ പറയുന്നു. 

വെബ്‌സൈറ്റിലേക്കുള്ള ലിങ്കടക്കമാണ് വാട്‌സാപ്പിലൂടെ സന്ദേശം അയച്ചുനല്‍കിയിരുന്നത്. ടിക്കറ്റ് സ്വന്തമാക്കാന്‍ സര്‍വെ ഫോം പൂരിപ്പിക്കാനും 20 പേര്‍ക്ക് ഈ മെസേജ് ഫോര്‍വേഡ് ചെയ്യാനുമായിരുന്നു മെസേജില്‍ ആവശ്യപ്പെട്ടിരുന്നത്. ജെറ്റ് എയര്‍വെയ്‌സ് വെബ്‌സൈറ്റ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കായിരുന്നു മെസേജിനൊപ്പം അയച്ചുനല്‍കിയിരുന്നത്. 

സൂക്ഷ്മമായി നോക്കിയാല്‍ പോലും ലിങ്കിലെ അക്ഷരങ്ങള്‍ക്ക് വ്യത്യാസം കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും ഐ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ നോക്കിയാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് മനസിലാക്കാന്‍ കഴിയുമായിരുന്നു. സന്ദേശം ലഭിച്ചയുടന്‍ നിരവധി ആളുകള്‍ മെസേജ് സത്യമാണെന്ന് തെറ്റിദ്ധരിച്ച് ഇത് മറ്റുള്ളവരുടെ നമ്പറുകളിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് കമ്പനി അധികൃതര്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍